കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം സ്വീകരിക്കുന്നത് 1200 പേര്‍; കൂടുതലും ഇടതുപക്ഷ ചിന്താഗതിക്കാര്‍!! ലൗ ജിഹാദിന് തെളിവില്ല

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
CPM ബന്ധമുള്ള 17% ആളുകള്‍ ഇസ്ലാം സ്വീകരിച്ചു | Oneindia Malayalam

തിരുവനന്തപുരം: സംഘപരിവാരത്തിന്റെ പ്രചാരണങ്ങളെ തള്ളി ആഭ്യന്തര വകുപ്പിന്റെ മതപരിവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട്. കേരളത്തില്‍ ഓരോ വര്‍ഷവും ശരാശരി 1200 പേര്‍ ഇസ്ലാം സ്വീകരിക്കുന്നുണ്ടെങ്കിലും ലൗ ജിഹാദിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിക്കുന്നവരില്‍ കൂടുതലും ഹിന്ദുക്കളും യുവജനങ്ങളുമാണ്. രാഷ്ട്രീയ ചിന്തയുള്ളവരും ഇസ്ലാമിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണ്. ഏതെങ്കിലും മുസ്ലിം രാഷ്ട്രീയ സംഘടനകള്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടിട്ടില്ല. വ്യക്തികളുടെ സ്വാധീനത്തിലും പ്രണയ വിവാഹങ്ങള്‍ വഴിയും ഇസ്ലാമിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നുണ്ട്. എന്നാല്‍ മതംമാറ്റം ലക്ഷ്യമിട്ട് പ്രണയം നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രരഹസ്യാന്വേണഷ വിഭാഗം

കേന്ദ്രരഹസ്യാന്വേണഷ വിഭാഗം

കേന്ദ്രരഹസ്യാന്വേണഷ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് വിശദമായ പഠനം നടത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്ന എല്ലാ മതപരിവര്‍ത്തനങ്ങളും പരിശോധിച്ചു. ഇതിന് ശേഷം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇത്രയും വിവരങ്ങളുള്ളത്. സംസ്ഥാനത്ത് ആറ് വര്‍ഷത്തിനിടെ 7299 പേര്‍ ഇസ്ലാം സ്വീകരിച്ചു.

ഏത് മതക്കാരാണ് മാറുന്നത്

ഏത് മതക്കാരാണ് മാറുന്നത്

ഏത് മതക്കാരാണ് ഇസ്ലാമിലേക്ക് ആകൃഷ്ടരാകുന്നത്. എന്താണ് കാരണം. ആരോപണം ഉയര്‍ന്ന പോലെ മനപ്പൂര്‍വം മതംമാറ്റത്തിന് ശ്രമം നടക്കുന്നുണ്ടോ. എത്രപേര്‍ മതംമാറുന്നു തുടങ്ങിയ ഓരോ കാര്യങ്ങളും പ്രത്യേകം പഠനവിധേയമാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയില്‍ നടന്നിട്ടുള്ള മതപരിവര്‍ത്തനങ്ങള്‍ പ്രത്യേകം കണക്കെടുത്തിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ കൂടുതല്‍

തൃശൂര്‍ ജില്ലയില്‍ കൂടുതല്‍

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാം സ്വീകരിച്ചിട്ടുള്ളത്. തൊട്ടുപിന്നില്‍ പാലക്കാടാണ്. മലബാര്‍ മേഖലയില്‍ ഇസ്ലാം സ്വീകരിച്ച 568 പേരുടെ വിവരങ്ങള്‍ ആഭ്യന്തര വകുപ്പ് പ്രത്യേകം പരിശോധിച്ചു. ഇതില്‍ സാമ്പത്തിക താല്‍പ്പര്യമുണ്ടോ എന്നും പരിശോധിച്ചു.

18നും 25നുമിടയില്‍

18നും 25നുമിടയില്‍

18നും 25നുമിടയില്‍ പ്രായമുള്ളവരാണ് മതംമാറുന്നതില്‍ കൂടുതല്‍. 39 ശതമാനം പേരും ഈ പ്രായക്കാരാണ്. മതംമാറിയവരുടെ വിദ്യാഭ്യാസ നിലവാരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 44.7 ശതമാനം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. 34.6 ശതമാനം പൂര്‍ത്തിയാക്കാത്തവരും. 10.7 ശതമാനം പേര്‍ ബിരുദം നേടിയവരും നാല് ശതമാനം ബിരുദാനന്തര ബിരുദധാരികളുമാണ്.

പ്രണയത്തെ തുടര്‍ന്ന്

പ്രണയത്തെ തുടര്‍ന്ന്

പ്രണയത്തെ തുടര്‍ന്ന് ഇസ്ലാമിലേക്ക് വന്നത് 61 ശതമാനം പേരാണ്. കുടുംബ തകര്‍ച്ച മൂലം 12 ശതമാനവും ദാരിദ്ര്യം കാരണം എട്ട് ശതമാനവും മാനസിക ബുദ്ധിമുട്ടുകള്‍ മൂലം ഏഴ് ശതമാനവും സമൂഹത്തിലെ പദവിക്കായി ആറ് ശതമാനവും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം വഴി രണ്ട് ശതമാനം പേരും ഇസ്ലാം സ്വീകരിച്ചു.

82 ശതമാനവും ഹിന്ദുക്കള്‍

82 ശതമാനവും ഹിന്ദുക്കള്‍

ഇസ്ലാം സ്വീകരിച്ചവരില്‍ 82 ശതമാനവും ഹിന്ദുക്കളാണ്. ഇതില്‍ പിന്നാക്കക്കാരാണ് കൂടുതല്‍. 64.6 ശതമാനം വരും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഇസ്ലാം സ്വീകരിച്ചവര്‍. നായര്‍ സമുദായത്തില്‍പ്പെട്ട പത്ത് ശതമാനം പേരും പട്ടിക വിഭാഗത്തില്‍പ്പെട്ട 7.3 ശതമാനം പേരും ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാം സ്വീകരിക്കുന്ന ക്രിസ്ത്യാനികള്‍ 17.9 ശതമാനമാണ്.

സിപിഎമ്മും ബിജെപിയും

സിപിഎമ്മും ബിജെപിയും

ഇസ്ലാം സ്വീകരിച്ച 72 ശതമാനം ആളുകളും പ്രത്യേക രാഷ്ട്രീയ ബന്ധമുള്ളവരല്ല. എന്നാല്‍ ബാക്കി വരുന്ന 28 ശതമാനത്തില്‍ കൂടുതല്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണ്. സിപിഎം ബന്ധമുള്ള 17 ശതമാനം ആളുകള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. സിപിഐക്കാര്‍ ഒരു ശതമാനവും. കോണ്‍ഗ്രസ് ബന്ധമുള്ള എട്ട് ശതമാനം ആളുകളും ബിജെപി അനുഭാവികളായ രണ്ടു ശതമാനം ആളുകളും ഇസ്ലാം സ്വീകരിച്ചു.

ഇപ്പോള്‍ വന്ന കണക്ക്

ഇപ്പോള്‍ വന്ന കണക്ക്

കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന മതപരിവര്‍ത്തനങ്ങളെ സംബന്ധിച്ച് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം കേരളത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കാണ്.

വിദേശത്തേക്ക് പോകുന്നുണ്ടോ

വിദേശത്തേക്ക് പോകുന്നുണ്ടോ

മതംമാറ്റത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രധാനമായും പരിശോധിച്ചത്. നേരത്തെ ഇസ്ലാം സ്വീകരിച്ച പലരും വിദേശത്തേക്ക് ദുരൂഹ സാഹചര്യത്തില്‍ പോയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കാണാതയവരില്‍ അഞ്ചു പേര്‍ മതംമാറിയവരാണ്.

സംഘടിത ശക്തികള്‍

സംഘടിത ശക്തികള്‍

ഇസ്ലാം സ്വീകരിച്ചവര്‍ വിദേശത്തേക്ക് പോകുമെന്നും അതിന് വേണ്ടി ചില സംഘടിത ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള പ്രചാരണം വ്യാപകമായിരുന്നു. ചില രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും രഹസ്യപഠനം നടത്തിയതും.

സെന്‍കുമാര്‍ പറഞ്ഞത് കള്ളം

സെന്‍കുമാര്‍ പറഞ്ഞത് കള്ളം

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷിച്ച ചില കേസുകളില്‍ പ്രണയം നടിച്ച് മതംമാറ്റിയതായി കണ്ടെത്തിയിരുന്നുവെന്നു സെന്‍കുമാര്‍ പറഞ്ഞിരുന്നു.

English summary
Muslim Conversion: Home Department Secret Report rejected Love Jihad Allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X