ഇസ്ലാം സ്വീകരിക്കുന്നതിന് മൂന്ന് കേന്ദ്രങ്ങള്‍; കൂടുതല്‍ മാറിയത് തൃശൂരില്‍, ഇടതുഭരണത്തില്‍ കുറഞ്ഞു

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാം സ്വീകരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതുവരെ നടന്ന പ്രചാരണങ്ങള്‍ക്ക് വിരുദ്ധം. നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റുന്നുവെന്ന സംഘപരിവാരത്തിന്റെയും ചില തല്‍പ്പര കക്ഷികളുടെയും ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും സഹായത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പ് രഹസ്യമായി ശേഖരിച്ചിരിക്കുന്നത്. മലബാറിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്ലാം സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു...

മൂന്ന് സ്ഥാപനങ്ങള്‍

മൂന്ന് സ്ഥാപനങ്ങള്‍

കേരളത്തില്‍ ഇസ്ലാമിലേക്കുള്ള മാറ്റത്തിന് സഹായിക്കുന്ന സ്ഥാപനങ്ങള്‍ മൂന്നെണ്ണമാണ്. ഇതില്‍ രണ്ടെണ്ണത്തിനാണ് അംഗീകാരമുള്ളത്. പൊന്നാനിയിലെ മൗനത്തുല്‍ ഇസ്ലാം സഭയും കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയും. അതേസമയം, മഞ്ചേരിയിലെ സത്യസരണി വഴിയും മതംമാറ്റം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെന്ന് മംഗളം നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.

 കേരളത്തില്‍ കൂടുതലില്ല

കേരളത്തില്‍ കൂടുതലില്ല

മറ്റു സംസ്ഥാനത്തേക്കാളും കേരളത്തില്‍ മതംമാറ്റം നടക്കുന്നുവെന്ന ആരോപണങ്ങള്‍ തെറ്റാണ്. കേരളത്തില്‍ മതംമാറുന്നവരുടെ കൃത്യമായ കണക്കുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ കണക്കില്ല. അതുകൊണ്ടാണ് കേരളത്തില്‍ മതംമാറ്റം കൂടുതലാണെന്ന് തോന്നാല്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

തൃശൂരില്‍ 135 പേര്‍

തൃശൂരില്‍ 135 പേര്‍

മലബാറില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാം സ്വീകരിക്കുന്നത് തൃശൂര്‍ ജില്ലയിലാണ്. മലബാറില്‍ മൊത്തം 568 പേര്‍ മതംമാറിയിട്ടുണ്ട്. ഇതില്‍ 135 പേര്‍ തൃശൂര്‍ ജില്ലയിലാണ്. പാലക്കാടാണ് ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാമതുള്ള ജില്ല. ഇവിടെ 106 പേര്‍ മതംമാറി.

ഇപ്പോള്‍ കുറഞ്ഞു

ഇപ്പോള്‍ കുറഞ്ഞു

2011 മുതല്‍ 2016 വരെ കേരളത്തില്‍ ഇസ്ലാം സ്വീകരിച്ചവരുടെ എണ്ണം 7299 ആണ്. ഓരോ വര്‍ഷത്തേയും കണക്കുകള്‍ വിശദീകരിച്ച് റിപ്പോര്‍ട്ടിലുണ്ട്. ശരാശരി ഒരു വര്‍ഷം 1200 പേര്‍ ഇസ്ലാം സ്വീകരിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മതംമാറ്റം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വാധീനിക്കുന്നവര്‍

സ്വാധീനിക്കുന്നവര്‍

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ സ്വാധീനത്തിലുള്ള മതപരിവര്‍ത്തനം വര്‍ധിക്കുന്നതായി ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ടെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു. ഈ സംഘടനകള്‍ സ്വന്തം മതം, പണം, നിയമം എന്നിവയിലൂടെയാണ് മതപരിവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നതത്രെ. മുസ്ലിം സംഘടനകള്‍ മതംമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇസ്ലാമിലേക്ക് കൂട്ടത്തോടെ പരിവര്‍ത്തനം നടത്തുന്നതായി കണ്ടിട്ടില്ല.

ചര്‍ച്ചയിലൂടെ പരിഹാരം

ചര്‍ച്ചയിലൂടെ പരിഹാരം

മതപരിവര്‍ത്തനം വ്യക്തിപരമായ വിഷയമാണെങ്കിലും ഇതു സാമൂഹികമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും വിവിധ മതവിഭാഗങ്ങളെ ബന്ധപ്പെടുത്തി ചര്‍ച്ച നടത്തി ഇതിന് പരിഹാരം കാണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുവെന്ന് വാര്‍ത്തയില്‍ വിശദമാക്കുന്നു. യുവജനങ്ങളാണ് ഇസ്ലാം സ്വീകരിക്കുന്നതില്‍ കൂടുതലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലൗ ജിഹാദ് നടക്കുന്നില്ല

ലൗ ജിഹാദ് നടക്കുന്നില്ല

കേരളത്തില്‍ ഓരോ വര്‍ഷവും ശരാശരി 1200 പേര്‍ ഇസ്ലാം സ്വീകരിക്കുന്നുണ്ടെങ്കിലും ലൗ ജിഹാദിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിക്കുന്നവരില്‍ കൂടുതലും ഹിന്ദുക്കളും യുവജനങ്ങളുമാണ്. രാഷ്ട്രീയ ചിന്തയുള്ളവരും ഇസ്ലാമിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണ്.

മതംമാറുന്നവര്‍

മതംമാറുന്നവര്‍

ഏത് മതക്കാരാണ് ഇസ്ലാമിലേക്ക് ആകൃഷ്ടരാകുന്നത്. എന്താണ് കാരണം. ആരോപണം ഉയര്‍ന്ന പോലെ മനപ്പൂര്‍വം മതംമാറ്റത്തിന് ശ്രമം നടക്കുന്നുണ്ടോ. എത്രപേര്‍ മതംമാറുന്നു തുടങ്ങിയ ഓരോ കാര്യങ്ങളും പ്രത്യേകം പഠനവിധേയമാക്കിയിട്ടുണ്ട്. മലബാര്‍ 18നും 25നുമിടയില്‍ പ്രായമുള്ളവരാണ് മതംമാറുന്നതില്‍ കൂടുതല്‍. 39 ശതമാനം പേരും ഈ പ്രായക്കാരാണ്.

പ്രണയവും കാരണം

പ്രണയവും കാരണം

മതംമാറിയവരുടെ വിദ്യാഭ്യാസ നിലവാരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 44.7 ശതമാനം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. 34.6 ശതമാനം പൂര്‍ത്തിയാക്കാത്തവരും. 10.7 ശതമാനം പേര്‍ ബിരുദം നേടിയവരും നാല് ശതമാനം ബിരുദാനന്തര ബിരുദധാരികളുമാണ്. പ്രണയത്തെ തുടര്‍ന്ന് ഇസ്ലാമിലേക്ക് വന്നത് 61 ശതമാനം പേരാണ്.

സിപിഎം ബന്ധമുള്ള 17 ശതമാനം പേര്‍

സിപിഎം ബന്ധമുള്ള 17 ശതമാനം പേര്‍

ഇസ്ലാം സ്വീകരിച്ചവരില്‍ 82 ശതമാനവും ഹിന്ദുക്കളാണ്. ഇതില്‍ പിന്നാക്കക്കാരാണ് കൂടുതല്‍. 64.6 ശതമാനം വരും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഇസ്ലാം സ്വീകരിച്ചവര്‍. നായര്‍ സമുദായത്തില്‍പ്പെട്ട പത്ത് ശതമാനം പേരും പട്ടിക വിഭാഗത്തില്‍പ്പെട്ട 7.3 ശതമാനം പേരും ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാം സ്വീകരിക്കുന്ന ക്രിസ്ത്യാനികള്‍ 17.9 ശതമാനമാണ്. ഇസ്ലാം സ്വീകരിച്ച 72 ശതമാനം ആളുകളും പ്രത്യേക രാഷ്ട്രീയ ബന്ധമുള്ളവരല്ല. എന്നാല്‍ ബാക്കി വരുന്ന 28 ശതമാനത്തില്‍ കൂടുതല്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണ്. സിപിഎം ബന്ധമുള്ള 17 ശതമാനം ആളുകള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. സിപിഐക്കാര്‍ ഒരു ശതമാനവും. കോണ്‍ഗ്രസ് ബന്ധമുള്ള എട്ട് ശതമാനം ആളുകളും ബിജെപി അനുഭാവികളായ രണ്ടു ശതമാനം ആളുകളും ഇസ്ലാം സ്വീകരിച്ചു.

അപ്രത്യക്ഷമാകല്‍

അപ്രത്യക്ഷമാകല്‍

കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന മതപരിവര്‍ത്തനങ്ങളെ സംബന്ധിച്ച് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കാണ്. മതംമാറ്റത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രധാനമായും പരിശോധിച്ചത്. നേരത്തെ ഇസ്ലാം സ്വീകരിച്ച പലരും വിദേശത്തേക്ക് ദുരൂഹ സാഹചര്യത്തില്‍ പോയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കാണാതയവരില്‍ അഞ്ചു പേര്‍ മതംമാറിയവരാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Muslim Conversion: Home Department Secret Report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്