Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിര്‍പ്പ് മറികടന്ന് മുസ്ലിം ലീഗ്; ഹരിത കമ്മിറ്റി മരവിപ്പിച്ചു, എംഎസ്എഫ് നേതാക്കളോട് വിശദീകരണം തേടി

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത സംസ്ഥാന നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതില്‍ മുസ്ലിം ലീഗിന്റെ അച്ചടക്ക നടപടി. ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം മരവിപ്പിച്ചു. മുസ്ലിം ലീഗിലെ ചില നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഹരിതക്കെരെ നടപടിയെടുത്തിരിക്കുന്നത്. ഹരിത ഭാരവാഹികള്‍ ആരോപണം ഉന്നയിച്ച എംഎസ്എഫിന്റെ മൂന്ന് നേതാക്കളോട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കുന്ന വിശദീകരണം കേട്ട ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

അതേസമയം, വനിതാ നേതാക്കളോട് മോശമായി സംസാരിച്ച എംഎസ്എഫ് ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്ന് എംഎസ്എഫ് ദേശീയ സമിതി മുസ്ലിം ലീഗിനോട് ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

വാദിയെ പ്രതിയാക്കുന്ന നടപടിയാണ് ഇപ്പോള്‍ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പാര്‍ട്ടി അച്ചടക്കം എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഹരിതക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ ഈ സംഭവങ്ങളിലേക്ക് നയിച്ച കാര്യത്തില്‍ എന്തുകൊണ്ട് വ്യക്തമായ നടപടി എടുക്കുന്നില്ല എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടി വരും.

2

എംഎസ്എഫ് നേതാക്കളായ മൂന്ന് പേര്‍ക്കെതിരെയാണ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന നേതാക്കള്‍ പരാതി നല്‍കിയത്. സ്ത്രീ വിരുദ്ധമായ പരാമര്‍ശം നടത്തി അധിക്ഷേപിച്ചു എന്നാണ് ആരോപണം. ഹരിതയിലെ 10 അംഗങ്ങളാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ ഇപ്പോള്‍ നടപടിയെടുത്തിട്ടില്ല. അതേസമയം, ആരോപണ വിധേയരോട് വിശദീകരണം ചോദിക്കുകയാണ് ചെയ്തത്.

3

ജൂണില്‍ കോഴിക്കോട് ചേര്‍ന്ന സംഘടനാ യോഗത്തില്‍ വച്ച് മോശമായി സംസാരിച്ചു എന്നാണ് ഹരിത നേതാക്കളുടെ പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ക്കെതിരെയാണ് പരാതി. വഹാബ് ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചു എന്നും ഹരിത നേതാക്കള്‍ ആരോപിച്ചിരുന്നു.

4

മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണ് എന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇവരോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലീഗ് നേതൃത്വത്തിന്റെ ആവശ്യം ഹരിത തള്ളുകയാണ് ചെയ്തത്.

5

ഹരിത സംസ്ഥാന സമിതിയെ മരവിപ്പിച്ചു എന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഹരിത നേതാക്കള്‍ സംഘടനാ കാര്യങ്ങള്‍ പരസ്യമാക്കിയതും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തള്ളിയതുമാണ് നടപടിക്ക് കാരണം. ഞായറാഴ്ച പാണക്കാട് ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

6

പ്രശ്‌ന പരിഹാര ശ്രമം ഒരു ഭാഗത്ത് നടക്കവെ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണ് എന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. എന്നാല്‍ പരാതിയില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്ന് ഹരിത ഭാരവാഹികളും പറയുന്നു. ഹരിത വനിതാ കമ്മീഷനെ സമീപിച്ചതിനെതിരെ സംഘടനയുടെ മലപ്പുറം ജില്ലാ നേതാവ് വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു.

7

അതേസമയം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ നടപടി വേണമെന്ന് സംഘടനയുടെ ദേശീയ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ശുപാര്‍ശാ റിപ്പോര്‍ട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് കൈമാറി. എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടിപി അഷ്‌റഫലി ഒപ്പുവച്ച റിപ്പോര്‍ട്ടില്‍ ഹരിത നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചില ഇടപെടല്‍ തെറ്റായി എന്നും വിമര്‍ശനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+