ധൈര്യമുണ്ടെങ്കില്‍ പിണറായി ആര്‍എസ്എസ് തലവനെതിരെ കേസെടുക്കണം: മുസ്‌ലിം ലീഗ്‌

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ് പോലും ലംഘിച്ചും നാഷണല്‍ ഫ്‌ളാഗ് ചട്ടം മറികടന്നും പാലക്കാട് കര്‍ണ്ണകിയമ്മാള്‍ സ്‌കൂളില്‍ ദേശീയ പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ കേസ്സെടുക്കാതെ ഒളിച്ചു കളിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏതാനും പേരെ ബലിയാടാക്കി തടിതപ്പാന്‍ ശ്രമിക്കുകയാണെന്ന്‌ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

പത്മാവതി റിലീസിന് അനുമതി: കര്‍ശന ഉപാധികള്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചു, പത്മാവതിയല്ല പത്മാവത്!!

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെ നടപടി എടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു മാസത്തിന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയത്. അപ്പോഴും കുറ്റം ചെയ്ത ആര്‍.എസ്.എസ് തലവനെതിരെ മൗനം പാലിക്കുകയാണ്. സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെയാണ് കേസെടുക്കേണ്ടത്. ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് പതാകയുയര്‍ത്തിയ മോഹന്‍ ഭാഗവതിനെതിരെ അന്ന് നടപടിയെടുത്തില്ലെന്നു മാത്രമല്ല, ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയായിരുന്നു.

rssmohan

ഇപ്പോള്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ നടപടിയെടുക്കാന്‍ വൈകിവന്ന ബോധോദയം പയ്യന്നൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തപ്പോഴുള്ള സമ്മര്‍ദ്ദ തന്ത്രം മാത്രമാണ്. കേരളത്തിലെ പൊലീസിനെ ആര്‍.എസ്.എസ് ആജ്ഞാനുവര്‍ത്തികളാക്കി മാറ്റിയെന്ന വിമര്‍ശനം ശരിവെക്കുന്നതാണ് നിയമ ലംഘനം സമ്മതിക്കുമ്പോഴും ആര്‍.എസ്.എസ് തലവനെ തൊടാത്തത്.

മുസ്‌ലിം-ന്യൂനപക്ഷ വേട്ടക്കായി പൊലീസിനെ കയറൂരി വിടുമ്പോള്‍ സ്വന്തം അണികളുടെ ജീവന്‍ പോലും രക്ഷിക്കാനാവാത്ത പരിതസ്ഥിതിയിലെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് പൊലീസിനെ നിഷ്‌ക്രിയമാക്കി നിയമവാഴ്ച തകര്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Muslim league; challenged pinarayi vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്