കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; കടുത്ത നടപടിയുമായി മുസ്ലിം ലീഗ്, ഹരിത കോടതിയിലേക്ക്

Google Oneindia Malayalam News

മലപ്പുറം: എംഎസ്എഫിലെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചിവിട്ടു. അച്ചടക്കം ലംഘിച്ച് നേതൃത്വത്തിന്റെ നിര്‍ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹരിത ഭാരവാഹികളും എംഎസ്എഫ് നേതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് തയ്യാറാക്കിയ ധാരണ ഹരിത ഭാരവാഹികള്‍ ലംഘിച്ചുവെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എംഎസ്എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ച് വനിതാ കമ്മീഷനില്‍ ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു.

പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ഹരിത ഭാരവാഹികള്‍ ഇത് പാലിച്ചില്ല. തുടര്‍ന്നാണ് നടപടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ മുസ്ലിം ലീഗ് നടപടിക്കെതിരെ ഹരിത ഭാരവാഹികള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ആദ്യ ലക്ഷ്യം ഇന്ന് സംഭവിച്ചു... സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം സൂര്യ... പാറൂട്ടി പുറത്തിറങ്ങിആദ്യ ലക്ഷ്യം ഇന്ന് സംഭവിച്ചു... സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം സൂര്യ... പാറൂട്ടി പുറത്തിറങ്ങി

1

പാര്‍ട്ടി തീരുമാനത്തിന് വഴങ്ങാത്ത ഹരിതയുടെ കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പിഎംഎ സലാം പറഞ്ഞു. നേതൃത്വം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹരിത ഭാരവാഹികള്‍ നിലപാട് മാറ്റിയിരുന്നില്ല. ഇതാണ് മുസ്ലിം ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത ഭാരവാഹികള്‍ നടത്തിയത്. ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സലാം പറഞ്ഞു.

2

കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് യോഗത്തില്‍ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് പരാതി. സംഘടനാ കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ 'വേശ്യ' പരാമര്‍ശം നടത്തിയെന്നാണ് ഹരിത ഭാരവാഹികള്‍ പറയുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് ഹരിത ഭാരവാഹികളുടെ പരാതി.

3

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം നടപടിയെടുത്തില്ല. തുടര്‍ന്നാണ് ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. വനിതാ കമ്മീഷന്‍ കോഴിക്കോട് വെള്ളയില്‍ പോലീസിന് പരാതി കൈമാറി. പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. വനിതാ കമ്മീഷന്റെ കോഴിക്കോട് സിറ്റിങ് നടക്കുമ്പോള്‍ പരാതിക്കാരുടെ മൊഴി എടുക്കാനാണ് തീരുമാനം.

4

ആരോപണ വിധേയരായ മൂന്ന് എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയടുത്താല്‍ മാത്രമേ കേസ് പിന്‍വലിക്കൂ എന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. അവര്‍ ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മുസ്ലിം ലീഗ് നേതൃത്വം പരാതിക്കാരുമായി പാണക്കാട് വച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഭാരവാഹികള്‍ ഇതേ നിലപാട് ആവര്‍ത്തിച്ചു. പിന്നീടാണ് ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ മലപ്പുറത്തെ ഓഫീസില്‍ ചര്‍ച്ച നടന്നത്.

5

എംഎസ്എഫ് നേതാക്കള്‍ സോഷ്യല്‍ മീഡിയ വഴി മാപ്പ് പറയുമെന്നും ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കണം എന്നും പിന്നീട് ധാരണയുണ്ടാക്കി. ഇതുപ്രകാരം എംഎസ്എഫ് നേതാക്കള്‍ ഫേസ്ബുക്കില്‍ ക്ഷമാപണം നടത്തി. പക്ഷേ, ഹരിത ഭാരവാഹികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ഇതാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കള്‍ ആലോചിച്ച് എടുത്ത തീരുമാനം അംഗീകരിക്കാത്ത ഹരിത ഭാരവാഹികള്‍ നേതാക്കളെ പരിഹാസ്യരാക്കി എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.

ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍

6

അതേസമയം, പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ഹരിത ഭാരവാഹികള്‍ കമ്മീഷന്റെ മലപ്പുറത്തെ സിറ്റിങില്‍ ഹാജരാകണം എന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 പേരാണ് പരാതിക്കാര്‍. എല്ലാവര്‍ക്കും മലപ്പുറത്ത് എത്തുക പ്രയാസമാണ്. കോഴിക്കോട് സിറ്റിങ് നടക്കുമ്പോള്‍ ഹാജരാകാമെന്ന് പരാതിക്കാര്‍ അറിയിച്ചു. ഇക്കാര്യം കമ്മിഷന്‍ അംഗീകരിച്ചിട്ടുണ്ട്.

7

പരാതിക്കാരായ പത്ത് പേരെ ഇനി ഹരിതയുടെയോ എംഎസ്എഫിന്റെയോ ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്തേണ്ട എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. വിവാദത്തില്‍ പരാതിക്കാര്‍ക്കെതിരെ നിലപാട് സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കിട്ടിയേക്കും. പരാതിക്കാര്‍ക്ക് എംഎസ്എഫിലെയും യൂത്ത് ലീഗിലെയും ചിലരുടെ സഹായം ലഭിച്ചു എന്നാണ് മുസ്ലിം ലീഗ് നേതൃത്വം കരുതുന്നത്. ഇവരെയും ഇനി ഭാരവാഹിത്വത്തില്‍ നിന്ന് ക്രമേണ അകറ്റിയേക്കുമെന്നാണ് സൂചന. ഈ മാസം 26ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Fathima Thahliya criticize mammootty in Lakshadweep issue

English summary
Muslim League Dissolved Haritha State Committee; New Committee Will be Elect Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X