കോണ്‍ഗ്രസില്‍ മാത്രമല്ല മുസ്ലീം ലീഗിലും തുടങ്ങി തെരുവ് യുദ്ധം; ഇടുക്കിയില്‍ കൂട്ടത്തല്ല്
വനിതാ ലീഗിന്റെ ജില്ലാസെക്രട്ടറിയും ഇടവട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സബിയാ ബഷീറിന്റെ ഭര്‍ത്താവിനും മകനുമാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്.
തൊടുപുഴ: യൂത്ത് ലീഗ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ഗ്രൂപ്പ് പോര് തെരുവ് യുദ്ധത്തിലേക്ക് കലാശിച്ചു. സംസ്ഥാന സെക്രട്ടറി ടിഎന്‍ സലീമിന്റെയും ജില്ല പ്രസിഡന്റ് കെഎംഎ ഷുക്കൂറിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
യൂത്ത് ലീഗ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുട്ടായ അസ്വാരസ്യങ്ങള്‍ കഴിഞ്ഞ ദിവസം ഇടവട്ടി പഞ്ചായത്തിലെ അംഗത്വവിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലൂടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഗുരതരമായി പരുക്കേറ്റ പ്രവര്‍ത്തകരിപ്പോള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വനിതാ ലീഗിന്റെ ജില്ലാസെക്രട്ടറിയും ഇടവട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സബിയാ ബഷീറിന്റെ ഭര്‍ത്താവിനും മകനുമാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. അക്രമത്തിന് നേതൃത്വം നല്‍കിയത് എസ്ടിയും ജില്ലാ സെക്രട്ടറി കെഎം സഹീം കുന്നേല്‍ എന്നയാളും എംഎസ്ഫ് ജില്ലാസെക്രട്ടറി ഷഹിന്‍ ഷാ, വാര്‍ഡ് മെമ്പര്‍ മലേപ്പറപ്പില്‍ ബഷീര്‍ എന്നയാളുമാണെന്ന് സബിയാ ബഷീര്‍ ആരോപിച്ചു.












Click it and Unblock the Notifications