അത് മതപരിവർത്തനമല്ല; ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി... ലാത്തിച്ചാർജ്ജ്!!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്ലീം സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. നിർബന്ധിത മതപരിവർത്തനമെന്ന് ആരോപിച്ച് ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടിക്കെതിരായിരുന്നു മുസ്ലീം സംഘടനകൾ മാർച്ച് നടത്തിയത്. മുസ്ലീം ഏകോപനസമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

ഹൈക്കോടതി കവാടത്തിന് മുന്നിൽ പ്രതിഷേധ മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാർ ബാരിക്കേട് തകർത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു. സെന്റ് ആൽബർട്ട് കോളേജിന് സമീപത്താണ് ബാരിക്കേട് കെട്ടി തടയാൻ ശ്രമിച്ചത്. ബാരിക്കേട് തകർത്ത് പ്രവർത്തകർ റോഡിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്യുകയായിരുന്നു.

വിവാഹം അസാധുവാക്കി

വിവാഹം അസാധുവാക്കി

മതം മാറിയതിനുശേഷം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും, ഷഫീന്റെയും വിവാഹം അസാധുവാക്കി ബുധനാഴ്ചയാണ് കേരള ഹൈക്കോടതി ഉത്തരവിടുന്നത്.

സ്ത്രീക്കും ഭർത്താവിനും വിവാഹം നടത്താനുള്ള അവകാശമില്ല

സ്ത്രീക്കും ഭർത്താവിനും വിവാഹം നടത്താനുള്ള അവകാശമില്ല

വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അസാധുവാക്കിയത്.

ഇസ്ലാം വരുദ്ധത തിരുത്തണം

ഇസ്ലാം വരുദ്ധത തിരുത്തണം

വര്‍ഗ്ഗീയപരമായതെന്ന് ധ്വനിപ്പിക്കുന്ന ഈ വിധിയിലെ അനീതിയും ഇസ്ലാം വിരുദ്ധതയും തിരുത്തേണ്ടതുണ്ടെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധകര്‍ മാര്‍ച്ച് നടത്തിയത്.

വിശ്വാസത്തെ കടന്നാക്രമിക്കുന്നു

വിശ്വാസത്തെ കടന്നാക്രമിക്കുന്നു

തങ്ങളുടെ പരിധിക്കുള്ളില്‍വരാത്ത ഇസ്ലാമിക വിശ്വാസത്തെയും മത സ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും അത് വെച്ചുപൊറുപ്പിക്കാന്‍ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.

ഐസിസിലേക്ക് കടത്താൻ ശ്രമം

യുവതിയെ ഐഎസിലേക്ക് കടത്തികൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

പോലീസ് ബലം പ്രയോഗിച്ച് വിട്ടിലെത്തിച്ചു

പോലീസ് ബലം പ്രയോഗിച്ച് വിട്ടിലെത്തിച്ചു

നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നോ എന്ന് പരിശോധിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ഹാദിയയുടെ എതിര്‍പ്പിനെ മറികടന്നാണ് പൊലീസ് നടപടി.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

പശു ഗോമാതാവ്..... പക്ഷെ പോത്ത് കാലന്റെ വാഹനമല്ലേ.....? ബാലകൃഷ്ണ പിള്ളയുടെ സംശയം കേട്ടാൽ ഞെട്ടും! കൂടുതൽ വായിക്കാം

മെഗാസ്റ്റാറിന്റെ ജീവിതകഥ സിനിമയാവുന്നു. മമ്മൂട്ടിയായി വേഷമിടുന്ന യുവതാരം ആരാണെന്നറിയുമോ ??കൂടുതൽ വായിക്കാം

English summary
Muslim Samithi's High Court march turn violent
Please Wait while comments are loading...