വട്ടിയൂര്‍ക്കാവില്‍ കാല് വാരല്‍, തൃത്താലയിലും കൊല്ലത്തും മുസ്ലിം വോട്ടുകള്‍ ചോര്‍ന്നു; അന്വേഷണ സമിതി
തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെയായിരുന്നു കോണ്‍ഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കഴിയുന്ന വിവിധ ആരോപണങ്ങള്‍ ശക്തമായ നില്ക്കുന്ന പശ്ചാത്തലത്തില്‍ ഭരണ മാറ്റം ഏറെക്കുറെ അവര്‍ ഉറപ്പിക്കുകയും ചെയ്തു. ഏറ്റവും കുറഞ്ഞത് 80 സീറ്റുകള്‍ എങ്കിലും മുന്നണിക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയും സാധ്യത വര്‍ധിപ്പിച്ചു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ എല്‍ഡിഎഫ് പോലും പ്രതീക്ഷിക്കാത്ത സീറ്റുകളുമായി പിണറായി വിജയന് സര്‍ക്കാര്‍ ഭരണ തുടര്‍ച്ച നേടുന്നതാണ് കണ്ടത്. മറുവശത്ത് യുഡിഎഫിന് ആവട്ടെ സീറ്റ് നില വലിയ തോതില്‍ കുറയുകയും ചെയ്തു.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

കേവലം 41 സീറ്റുകള്‍ മാത്രമായിരുന്നു യുഡിഎഫിന് കരസ്ഥമാക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസ് 3 സീറ്റുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മൂന്നെണ്ണം പിടിച്ചെടുത്ത് കഴിഞ്ഞ തവണത്തെ അതേ നില പാലിച്ചപ്പോള്‍ മുസ്ലിം ലീഗിന് നാല് സിറ്റിങ് സീറ്റുകള്‍ നഷ്മായപ്പോള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ഒരു സീറ്റ് മാത്രം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രകടനമാവട്ടെ രണ്ട് സീറ്റിലെ വിജയത്തില്‍ ഒതുങ്ങുകയും ചെയ്തു.

യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ 90 ലേറെ സീറ്റുകളിലായിരുന്നു മത്സരിച്ചത്. വിജയിച്ചത് 21 സീറ്റില്‍ മാത്രം. പാര്‍ട്ടിക്ക് ഉണ്ടായ ഈ കനത്ത തിരിച്ചടി പഠിക്കാന്‍ കെപിസിസി അന്വേഷണ കമ്മീഷനുകളെ വെക്കുകയും ചെയ്തിരുന്നു. അന്വേഷണ കമ്മീഷനുകളെ വെക്കുകയും റിപ്പോര്‍ട്ട് അനന്തമായി നീളുകയും ചെയ്യുന്ന പതിവ് പ്രവണത ഇത്തവണ പാടില്ലെന്ന് അന്വേഷണ കമ്മീഷനുകള്‍ക്ക് മുമ്പാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

സുധാകരന് നിലപാട് കടുപ്പിച്ചതോടെ വിവിധ ജില്ലകളില്‍ എത്തി അന്വേഷണ കമ്മീഷന് എത്രയും പെട്ടെന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിക്കുകുയം ചെയ്തു. കോണ്‍ഗ്രസിന്റെ സമീപ കാല ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ആദ്യമായിട്ടാവും ഇത്രയും വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. വിവിധ മേഖലകളാക്കി തിരിച്ചുള്ള തെളിവെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുത്തത്.

മലബാര്‍ ഉള്‍പ്പടേയുള്ള മേഖലയില്‍ തിരിച്ചടിക്ക് പ്രധാന കാരണമായത് മുസ്ലിം വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നതാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മുസ്ലിം വിഭാഗത്തില്‍ നിന്നും പരമ്പരാഗതമായി നിശ്ചിത ശതമാനം വോട്ടുകള്‍ എല്ലാകാലത്തും കോണ്‍ഗ്രസിന് ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയായി അതില്‍ വലിയ ചോര്‍ച്ചയുണ്ടായി.

ഇത്തവണ നേമം, കൊല്ലം, തൃത്താല മണ്ഡലങ്ങളിലും മുസ്ലിം വോട്ടുകളിലെ ചോര്‍ച്ച തിരിച്ചടിയായി. പലയിടത്തും പിടിച്ച് നില്ക്കാന് കഴിഞ്ഞത് ലീഗിന്റെ സാന്നിധ്യം കൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ തിരികെ പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ വരും തിരഞ്ഞെടുപ്പുകളിലും തിരിച്ചടി തുടരുമെന്നാണ് സമിതിയുടെ ചൂണ്ടിക്കാട്ടല്‍.

തെക്കന്‍ കേരളത്തിലും സാമുദായിക സമവാക്യങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായിരുന്നില്ല. നാടാര്‍ സംവരണം അടക്കം നടപ്പാക്കി വിവിധ സാമുദായിക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയ ഇടതുമുന്നണിയുടെ നീക്കം തിരിച്ചടിയായി. കാട്ടക്കട, പാറശ്ശാല, അരുവിക്കര, നെയ്യാറ്റിൻകര അടക്കമുള്ള മണ്ഡലങ്ങളിലെ തോൽവിക്ക് കാരണമായത് സര്‍ക്കാറിന്റെ അവസാന നിമിഷത്തിലെ ഈ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബി ജെ പിയിലേക്ക് പോയ മുന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ തിരികെ വന്നില്ല. നേമത്ത് മാത്രമാണ് ഇതില്‍ അല്പമെങ്കിലും തിരിച്ച് പിടിക്കാന്‍ സാധിച്ചത്. കെ മുരളീധരന്റെ മികവായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം ദുര്ഭലമായിട്ടും വോട്ടുകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ആശ്വസകരമാണ്.

തോറ്റ ഓരോ മണ്ഡലങ്ങളുടേയും സാഹചര്യങ്ങള്‍ അഞ്ച് സമിതികളുടെ പ്രത്യേകം പരിശോധിച്ചിട്ടുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും താഴേത്തട്ടില്‍ സംഘടനാ സംവിധാനം അതീവ ദുര്‍ബലമായിരുന്നു. നേതാക്കളുടെ പാരവെയ്പും പൊതുവായി തോല്‍വിയുടെ കാരണമായി. മലബാറിലും തെക്കന്‍ ജില്ലകളിലുമാണ് സംഘടനാ സംവിധാനത്തിലെ പാളിച്ചകള്‍ തിരിച്ചടിയുണ്ടാക്കിയത്.

കോന്നി, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, അമ്പലുപ്പഴ മണ്ഡലങ്ങളില്‍ തോല്‍വിക്ക് കാരണമായത് സ്ഥാനാര്‍ത്ഥി മോഹികളാണ്. കഴക്കൂട്ടത്ത് ഡോ. എസ്എസ് ലാല്‍ മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ജനങ്ങള്‍ക്ക് വേണ്ട വിധത്തില്‍ പരിചയപ്പെടുത്താനോ പ്രചരണം മികച്ചതാക്കോനോപാര്ട്ടിക്ക് സാധിച്ചില്ല. സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടിയും പാര്‍ട്ടിയും രണ്ട് വഴിക്കായതാണ് ബാലുശ്ശേരിയിലെ വലിയ തിരിച്ചടിക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഇടുക്കി, പത്തനതിട്ട ജില്ലകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സാമുദായിക സമവാക്യം പാളി. കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റവും മധ്യകേരളത്തില്‍ തിരിച്ചടിക്ക് കാരണമായി. കോട്ടയത്താണ് ഇത് കൂടുതല്‍ പ്രകടമായത്. ജോസഫ് വിഭാഗത്തിന് വലിയ പരിഗണന നല്‍കിയെങ്കിലും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ മുന്നണിയിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധ്യമായില്ല.

എറണാകുളത്തെ സിറ്റിങ് സീറ്റായ കുന്നത്ത് നാട്ടില്‍ ട്വന്റി-ട്വന്റിയുടെ സാന്നിധ്യമാണ് പാരയായത്. മുസ്ലീം-കൃസ്ത്യൻ മതവിഭാഗങ്ങളെയും അതിലെ തന്നെ ഓരോ വിഭാഗങ്ങളെയും അതിവിധഗ്ധമായി ഒപ്പം നിര്‍ത്താന്‍ എല്‍ഡിഎഫ് ഇത്തവണ ശ്രദ്ധിച്ചു. അതിനുള്ള പ്രവര്‍ത്തനങ്ങല്‍ അവര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഈ നീക്കത്തിന് പ്രതിരോധം തീര്‍ക്കാന്‍ യുഡിഎഫിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications