മുതിയക്കാലിലെ കവര്‍ച്ച: 19 വിരലടയാളങ്ങള്‍ ലഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

പാലക്കുന്ന്: മുതിയക്കാലിലെ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ബേക്കല്‍ സി.ഐ. വി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. മര്‍ച്ചന്റ് നേവിയിലെ മറൈന്‍ എഞ്ചിനീയര്‍ കെ. സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 25 പവനും 3500 ഡോളറും പതിനായിരം രൂപയുമാണ് കവര്‍ന്നത്. 3500 ഡോളറിന് 2.24 ലക്ഷം രൂപയുടെ മൂല്യമുണ്ട്. സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് രണ്ട് പഴയ മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു.

അറേബ്യയിലെ 8760 മണിക്കൂറുകള്‍ ചുരുക്കിയാല്‍? അതാണിത്!! സംഭവ ബഹുലം, നിറഞ്ഞ തലക്കെട്ടുകള്‍

വീട് പരിശോധിച്ച വിരലടയാള വിദഗ്ധര്‍ 17 അടയാളങ്ങള്‍ രേഖപ്പെടുത്തി. ഇതില്‍ വീട്ടുകാരുടേതും ഉണ്ടാകാമെന്നാണ് കരുതുന്നത്. അതിനാല്‍ പരിശോധിച്ച് വീട്ടുകാരുടേത് ഒഴിവാക്കി മറ്റുള്ള പ്രിന്റുകള്‍ വെച്ച് അന്വേഷണം തുടരും. മുതിയക്കാല്‍ ഗവ. എല്‍.പി സ്‌കൂള്‍ ജംഗ്ഷനിലെ പി. പ്രഭാകരന്റെ വീട്ടില്‍ നിന്ന് 5000 രൂപയാണ് കവര്‍ന്നത്. പൂട്ടിക്കിടന്ന വീട്ടിലായിരുന്നു കവര്‍ച്ച.

cybercrime

ഇവിടെ നിന്ന് രണ്ട് വിരലടയാളങ്ങള്‍ ലഭിച്ചു. ഇത് മോഷ്ടാക്കളുടേതാണെന്നാണ് കരുതുന്നത്. രണ്ടിടങ്ങളിലെയും സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാമെന്ന സംശയത്തിലാണ് ഇവ കൊണ്ടുപോയതെന്നാണ് നിഗമനം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Muthiyakal robbery; 19 fingerprints are found

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്