ഇന്ത്യ മതരാഷ്ട്രമല്ല, ഇപ്പോഴും മതനിരപേക്ഷ രാഷ്ട്രമാണ്;പിസി ജോർജിൻറെ പ്രസ്താവനയ്ക്കെതിരെ എംവി ജയരാജൻ
തിരുവനന്തപുരം; ഉത്തേജനം നൽകുന്ന പ്രസംഗമാണ് ജോർജ്ജ് നടത്തിയത്. ഇന്ത്യ ഇസ്ലാമിക രാഷ്ട്രമോ ക്രൈസ്തവ രാജ്യമോ ആക്കാൻ സംഘപരിവാറിനെ പോലെ മറ്റാരെങ്കിലും പരിശ്രമിച്ചാൽ അതിനെയും മതേതര വിശ്വാസികൾ എതിർക്കുക തന്നെ ചെയ്യുമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

പിസി ജോർജ്ജിന്റെ വർഗീയ വിദ്വേഷ പ്രസംഗമാണ് ഇത്തരമൊരു പ്രതികരണം നടത്താൻ പ്രേരിപ്പിച്ചത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ഭ്രാന്തൻ പ്രസംഗത്തെ നിസ്സാരമായി കാണാൻ കഴിയില്ല. തന്റെ വാദം സമർത്ഥിക്കാനായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആർഎസ്എസ്സിന്റെ വാദം അംഗീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ലൗജിഹാദിന്റെ പേരിൽ യു.പി.യിലും മദ്ധ്യപ്രദേശിലും ഗുജറാത്തിലും കൊണ്ടുവന്ന പ്രാകൃത നിയമത്തിലൂടെ മുസ്ലീം കൃസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളെ കേസിൽ പ്രതികളാക്കുകയും ജയിലിലടക്കുകയുമാണ് ചെയ്യുന്നത്.
Recommended Video
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
1992ൽ ബാബറി മസ്ജിദ് തകർത്തതിനുശേഷം അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് പ്രഖ്യാപിച്ച സംഘപരിവാർ നേതാക്കൾ അത് നടപ്പാക്കാനുള്ള പരിശ്രമത്തിലാണ്. സിനിമയിലും നൃത്തത്തിലും പോലും വർഗീയത കണ്ടെത്തുന്ന സംഘപരിവാറിന് ഉത്തേജനം നൽകുന്ന പ്രസംഗമാണ് ജോർജ്ജ് നടത്തിയത്. സംഘപരിവാറിന്റെ കലാപശ്രമത്തിന് കൂട്ടുനിൽക്കുന്ന ജോർജ്ജിനും കൂട്ടാളികൾക്കും നാട്ടിൽ രക്തച്ചൊരിച്ചലുകൾ ഉണ്ടാകണമെന്നാണോ ആഗ്രഹം? ഇല്ലെങ്കിൽ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ തെറ്റായിപ്പോയെന്ന് തിരിച്ചറിഞ്ഞ് ജനങ്ങളോട് മാപ്പപേക്ഷിക്കുമോ? ഇന്ത്യ ഇസ്ലാമിക രാഷ്ട്രമോ ക്രൈസ്തവ രാജ്യമോ ആക്കാൻ സംഘപരിവാറിനെ പോലെ മറ്റാരെങ്കിലും പരിശ്രമിച്ചാൽ അതിനെയും മതേതര വിശ്വാസികൾ എതിർക്കുക തന്നെ ചെയ്യും.
അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications