Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജലീലിനെ കാത്ത് കാമറ കണ്ണില്ല,ഫിറോസ്മാരുടെ വാർത്താ സമ്മേളനമില്ല'; മാധ്യമങ്ങൾക്കെതിരെ എംവി ജയരാജൻ

തിരുവനന്തപുരം; മുസ്ലീം ലീഗുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ ടി ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ കഴിഞ്ഞ ദിവസം ഹാജരായിരുന്നു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ ഉയർത്തിയ ആരോപണത്തിൽ തെളിവ് നൽകാനായിരുന്നു ജലീൽ പോയത്. എആർ നഗർ സഹകര ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച് അദ്ദേഹം വിവിധ കേന്ദ്ര ഏജൻസികൾക്ക് നൽകിയ പരാതിയിലാണ് തെളിവുകൾ ഹാജരാക്കാനായി ഇഡിക്ക് മുന്നിലെത്തിയത്.

സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

അതേസമയം ജലീൽ ഇഡിക്ക് മുൻപിൽ ഹാജരായ വാർത്ത മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.നേരത്തേ കെ ടി ജലീൽ മന്ത്രിയായിരിക്കെ ഇ ഡി നോട്ടീസ് അയച്ച് വിളിച്ചു വരുത്തിയപ്പോൾ ആഘോഷിച്ച വലതുപക്ഷ മാധ്യമങ്ങൾക്ക് ഇക്കാര്യം ചരമകോളം വാർത്തയായി മാറിയെന്ന് ജയരാജൻ കുറ്റപ്പെടുത്തി.'ചാനലുകൾക്ക് അന്തി ചർച്ച നടത്താൻ തോന്നിയില്ല. ഫിറോസ്മാരുടെ വാർത്താ സമ്മേളനവും ഇല്ല. ജലീൽ പാത്തുംപതുങ്ങിയും ഇ ഡി യുടെ അടുത്ത് പോയി എന്ന ആക്ഷേപവും ഇല്ല. രാത്രി വൈകും വരെ ജലീലിനെ കാത്ത് ക്യാമറ കണ്ണുകൾ മതിലിനുപുറത്ത് കാത്തുനിന്നില്ല. ഇതിനെല്ലാം കാരണം പ്രതിസ്ഥാനത്ത് ഇപ്പോൾ പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളുമാണ് എന്നതിനാലാണ്', ജയരാജൻ കുറ്റപ്പെടുത്തി. ജയരാജന്റെ വാക്കുകളിലേക്ക്.

1

മാധ്യമങ്ങളുടെ രാഷ്ട്രീയം അന്നും ഇന്നും.
കെ ടി ജലീൽ മന്ത്രിയായിരിക്കെ ഇ ഡി നോട്ടീസ് അയച്ച് വിളിച്ചു വരുത്തിയപ്പോൾ വലതുപക്ഷ മാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നു. എട്ട് കോളം തലക്കെട്ടുകളുമായി ചില അച്ചടി മാധ്യമങ്ങൾ ദിവസങ്ങളോളം നീണ്ടുനിന്ന അന്തി ചർച്ചകളുമായി ചില ദൃശ്യ മാധ്യമങ്ങളും രംഗത്തിറങ്ങിയത് സ്വർണകടത്ത് കേസിൽ ജലീലിന്റെ ജയിൽ വാസം ആഗ്രഹിച്ചു കൊണ്ടായിരുന്നു. വലതു പക്ഷ രാഷ്ട്രീയക്കാരുടെ ദിവാസ്വപ്നം വലതു പക്ഷ മാധ്യമങ്ങൾ ആക്കാലത്തു ഏറ്റെടുത്തു. ഇ ഡി ആവട്ടെ കേന്ദ്ര ഭരണകക്ഷിയുടെ ചട്ടുകമായി പ്രവർത്തിക്കുകയും ചെയ്തു.

2

ഖുറാൻ പുസ്തകത്തിലും ഈന്തപ്പഴത്തിലും ഒളിപ്പിച്ചുവെച്ചാണ് സ്വർണം ജലീൽ കടത്തിയതെന്നായിരുന്നു ചില ലീഗുകാർ ആക്കാലത്ത് വാർത്താസമ്മേളനത്തിലും പ്രസംഗത്തിലും പറഞ്ഞു പ്രചരിപ്പിച്ചത്.ഒടുവിൽ കെ ടി ജലീലിനെ പ്രതിയാക്കിയില്ലെന്ന് മാത്രമല്ല, സാക്ഷി പോലും ആക്കാൻ അക്കൂട്ടർക്ക് കഴിഞ്ഞില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും വോട്ടും വർധിപ്പിച്ച് ജലീൽ വിജയിക്കുകയും ചെയ്തു. വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരാശരായി. അന്നത്തെ മാധ്യമ വാർത്തകൾ ഒന്നോർത്തു നോക്കിയാൽ ഇക്കാര്യം ഏതൊരാൾക്കും ബോധ്യമാകും.

3

ഇപ്പോൾ ചന്ദ്രിക പത്രത്തെ മറയാക്കി ലീഗ് നേതാക്കൾ കള്ളപ്പണം വെള്ളപ്പണമാക്കിയ കേസിൽ വിവര ശേഖരണത്തിനായി കഴിഞ്ഞ ദിവസം ജലീലിനെ ഇ ഡി വിളിപ്പിച്ചു. തന്റെ പക്കലുണ്ടായ രേഖകളും തെളിവുകളും ഇ ഡി ക്ക്‌ ജലീൽ കൈമാറി. കുറച്ചുകൂടി രേഖകൾ കൈ മറാനുണ്ടെന്നും പറഞ്ഞു. ചില മാധ്യമങ്ങൾക്ക്‌ ഇക്കാര്യം ചരമകോളം വാർത്തയായി മാറി. ചാനലുകൾക്ക് അന്തി ചർച്ച നടത്താൻ തോന്നിയില്ല. ഫിറോസ്മാരുടെ വാർത്താ സമ്മേളനവും ഇല്ല. ജലീൽ പാത്തുംപതുങ്ങിയും ഇ ഡി യുടെ അടുത്ത് പോയി എന്ന ആക്ഷേപവും ഇല്ല. രാത്രി വൈകും വരെ ജലീലിനെ കാത്ത് ക്യാമറ കണ്ണുകൾ മതിലിനുപുറത്ത് കാത്തുനിന്നില്ല. ഇതിനെല്ലാം കാരണം പ്രതിസ്ഥാനത്ത് ഇപ്പോൾ പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളുമാണ് എന്നതിനാലാണ്.

4

എത്ര പെട്ടന്നാണ് സ്ഥിതിഗതികൾ മാറുന്നത്. ജലീൽ അന്ന് പറഞ്ഞത് പോലെ "മടിയിൽ കനമുള്ളവർക്ക് മാത്രമേ ഭയപ്പെടേണ്ട കാര്യമുള്ളു", ജലീലിന്റെ മടിയിൽ അന്നും ഇന്നും കനമില്ല. കുഞ്ഞാലിക്കുട്ടിമാരുടെ കയ്യിൽ കനമുണ്ട്. ചന്ദ്രികക്ക് കിട്ടിയ കോടികൾ കള്ളപ്പണമാണെന്ന കാര്യം സത്യമാണ്. അതിൽ നാലരക്കോടി ഉപയോഗിച്ച് നാലേക്കർ ഭൂമിയോളം രണ്ടേക്കർ തങ്ങളുടെ പേരിലും ബാക്കി സ്ഥലം ലീഗ് നേതാവിന്റെ മകന്റെ പേരിലുമാണ് . ഇതെല്ലാം വലതുപക്ഷ മാധ്യമങ്ങൾക്ക്‌ കേവലം ചരമ കോളം വാർത്തയാകുന്നത് അവരുടെ രാഷ്ട്രീയ കുതന്ത്രമാണ്.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+