കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്‍ കീഴടങ്ങി, ഇനി പൂജപ്പുര ജയിലിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതി ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ച കേസില്‍ സിപിഎം നേതാവ് എംവി ജയരാജന്‍ ഹൈക്കോടതിയില്‍ കീഴടങ്ങി. ജയരാജനെ പോലീസിന് കൈമാറി.

കേസില്‍ നേരത്തെ ഹൈക്കോടതി വിധി പ്രകാരം ജയരാജന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു അന്ന് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. അതേ ജയിലില്‍ തന്നെയാണ് ഇത്തവണയും പാര്‍പ്പിക്കുക.

Jayaran Surrender

ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ജയരാജന് സുപ്രീം കോടി നാല് ആഴ്ച ജയില്‍ ശിക്ഷ വിധിച്ചത്. കേസില്‍ നേരത്തെ ഒമ്പത് ദിവസം ജയരാജന്‍ ശിക്ഷ അനുഭവിച്ചിരുന്നു.

കൊച്ചിയില്‍ തിങ്കളാഴ്ച രാവിലെ തന്നെ ജയരാജന്‍ എത്തിയിരുന്നു. തുടര്‍ന്ന് ലോട്ടറി തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്തിന് ശേഷമാണ് ഹൈക്കോടതിയില്‍ എത്തി കീഴടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ആണ് ജയരാജനെ യാത്രയാക്കിയത്.

പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ലഭിച്ച തുണി സഞ്ചിയില്‍ രണ്ട് ജോഡി വസ്ത്രങ്ങളും കുറച്ച് പുസ്തകങ്ങളും ആയാണ് ജയരാജന്‍ ജയിലിലേക്ക് തിരിച്ചത്. ജഡ്ജിമാര്‍ക്കെതിരെ പ്രസംഗിച്ചതില്‍ ഒരു കുറ്റബോധവും ഇല്ലെന്ന് ജയരാജന്‍ ആവര്‍ത്തിച്ചു. തന്നേക്കാള്‍ വലിയ കോടതിയലക്ഷ്യക്കാര്‍ പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

English summary
Contempt of Court: MV Jayarajan surrenders in front of High Court and moved to Poojappura central Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X