കൃഷ്ണന്റെ ആത്മഹത്യയില്‍ ദുരൂഹത:മരിച്ചത് ശ്രീവത്സം ഗ്രൂപ്പ് രഹസ്യങ്ങളെ കുറിച്ച് എല്ലാം അറിയുന്നയാള്‍?
ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഹരിപ്പാട് :ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ മരിച്ചെന്നാണ് സംശയം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ശ്രീവത്സം ഗ്രൂപ്പ് ചെയര്മാന് എംകെആര്‍ പിള്ളയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നടന്ന കോളിളക്കം സൃഷ്ടിച്ച റെയ്ഡിനിടെ രാധാമണിയുടെയും കൃഷ്ണന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുരൂഹത
കൃഷ്ണന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കോളിളക്കം സൃഷ്ടിച്ച ശ്രീവത്സം ഗ്രൂപ്പ് സ്ഥാനപങ്ങളില്‍ നടന്ന പോലീസ് പരിശോധനയ്ക്ക് പിന്നാലെയാണ് കൃഷ്്ണന് ആത്മഹത്യ ചെയ്തിരിക്കുന്നത്.

കൃഷ്ണന്റെ വീട്ടിലും
എംകെആര്‍ പിള്ളയുടെഅനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതോടൊപ്പം രാധാമണിയുടെയും കൃഷ്ണന്റെ വീട്ടിലും പരിശോധന നടന്നിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ.

എല്ലാം അറിയുന്ന ആള്
ശ്രീവത്സം ഗ്രൂപ്പ് ചെയര്മാന് എംകെആര്‍ പിള്ളയുമായി അടുത്ത ബന്ധം ഉള്ളയാളാണ് മരിച്ച കൃഷ്ണും ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയും. മരിച്ച കൃഷ്ണന് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും അറിയാമെന്നാണ് സംശയിക്കുന്നത്.

ആയിരം കോടിയുടെ സ്വത്ത്
ശ്രീവത്സം ഗ്രൂപ്പ് ചെയര്മാന് എംകെആര്‍ പിള്ളയ്ക്ക് ആയിരം കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

തൂങ്ങി മരിച്ച നിലയില്‍
തൂങ്ങി മരിച്ച നിലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ മരിച്ചെന്നാണ് സംശയം. കൃഷ്ണന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിട്ടു നല്‍കും.

നാഗാലാന്‍ഡ് പോലീസ്
നാഗാലാന്‍ഡ് പോലീസിലെ മുന്‍ അഡീഷണല്‍ എഎസ്പിയാണ് ശ്രീവത്സം ഗ്രൂപ്പ് ഉടമ എംകെ രാജേന്ദ്രന് പിള്ള. 2010ല്‍ വിരമിച്ച ശേഷം പോലീസിലെ വിദഗ്ധോപദേശകനായി തുടരുകയായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ പിള്ളയെ ഉപദേശക സ്ഥാനത്തു നിന്ന് നീക്കി.

400 കോടിയിലധികം400 കോടിയിലധികം
എംകെആര്‍ പിള്ളയ്ക്ക് 400 കോടിയിലധികം അനധികൃത സ്വത്ത് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഗാലാന്‍ഡില്‍ പദവിയിലിരിക്കെ നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിള്ള നടത്തിയെന്നാണ് ആരോപണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications