ആർ ശ്രീലേഖ 'അസ്ഥാനത്ത്...' എൻസി അസ്താന പുതിയ വിജിലൻ‌സ് ഡയറക്ടർ, ഉത്തരവ് മുഖ്യമന്ത്രി ഒപ്പുവെച്ചു!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പോലീസ് ഹെഡ്ക്വാട്ടേർസിൽ ഡിജിപി - മോഡനൈസേഷൻ ചുമതലയിലിരുന്ന നിര്‍മ്മല്‍ ചന്ദ്ര അസ്താനയെ വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ചു. നിലവില്‍ പൊലീസ് മേധാവിയായ ഡിജിപി ലോക്നാഥ് ബെഹ്റയാണ് വിജിലന്‍സിന്റെയും ചുമതല വഹിക്കുന്നത്. ജയിൽ ‍ഡിജിപി ആർശ്രാലേഖയെ വിജിലൻസ് ഡയറക്ടർ ആക്കുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.

കമലിനെ ഓർത്തു ലജ്ജിക്കുന്നു; ആമി ഓർമ്മിക്കപ്പെടുന്നത് സിനിമയുടെ മേന്മകൊണ്ടല്ല, പിന്നെ...

എന്നാൽ ആ സൂചനകളൊക്കെ അസ്ഥാനത്താക്കികൊണ്ട് സർക്കാർ ഡോ എന്‍ സി അസ്താനയെ വിജിലന്‍സ് ഡയറക്ടാറായി നിയമിക്കുകയായിരുന്നു. സ്വതന്ത്രചുമതലയുള്ള മേധാവി വിജിലന്‍സിന് ഇല്ലാത്തിനാല്‍ ഹൈക്കോടതി പലതവണ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർ‌ട്ടികളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. വിജിലൻസ് ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്നാഥ് ബെഹ്റയും സർ‌ക്കാരിന് കത്ത് നൽകിയിരുന്നു. ഇതിമന്റെ അടിസ്ഥാനത്തിലാണ് നിയമനം വേഗദത്തിലാക്കിയത്.

ജേക്കബ് തേമസിന് പകരം...

ജേക്കബ് തേമസിന് പകരം...

ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചതോടെയാണ് ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല സർക്കാർ നൽകിയത്. പിന്നീട് ബേഹ്റയെ വിജിലൻസ് മേദാവി സ്ഥാനത്തും സ്ഥിരപ്പെടുത്തുകയായിരുന്നു. 11 മാസമായി ബെഹ്റ വിജിലൻസ് മേധാവി സ്ഥാനത്ത് തുടരുകയായിരുന്നു.

എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താൻ നീക്കം

എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താൻ നീക്കം

അതേസമയം വിജിലന്‍സ് മേധാവിസ്ഥാനം ഡിജിപി റാങ്കില്‍നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താനും നീക്കം നടന്നിരുന്നു. മികച്ച ഉദ്യോഗസ്ഥര്‍ കേരളത്തില്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കേരള സർക്കാർ കത്തയച്ചിരുന്നു.

സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍

സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍

കേന്ദ്രസര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന്, സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപവത്കരിക്കാന്‍ നിയമനിര്‍മാണം നടന്നുവരികയാണ്. ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതിര്‍ന്ന ഐഎഎസ്. ഉദ്യോഗസ്ഥനോ ഹൈക്കോടതി ജഡ്ജിയോ ആയിരിക്കും അധ്യക്ഷന്‍. അതിനാല്‍ വിജിലന്‍സ് ഡയറക്ടര്‍ പദവി കേഡര്‍ പദവിയായി നിലനിര്‍ത്തേണ്ടതില്ലെന്നാണ് കേരള സര്‍ക്കാരിന്റെ വാദം.

സിആർപിഎഫിൽ സേവന മനുഷ്ടിച്ചു

സിആർപിഎഫിൽ സേവന മനുഷ്ടിച്ചു

ലീഡര്‍ഷിപ്പ് ഫെയ്ല്യൂര്‍ ഇന്‍ പോലീസ് അടക്കമുള്ള നിരവധി ബുക്കുകളുടെ രചയിതാവാണ് ഡോ.എന്‍സി അസ്താന. സിആര്‍പിഎഫില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോബ്രാ വിംഗിന് പിന്നിലെ തലച്ചോരായിട്ടാണ് പൊതുവെ ഡിജിപി അസ്താനയെ വിലയിരുത്തുന്നത്.

English summary
NC Asthana appointed as new Vigilance director

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്