ഏത് ബന്ധു? ബന്ധുവിന്റെ പേര് വെളിപ്പെടുത്തണം; കെ സുരേന്ദ്രന്റെ ആരോപണം തള്ളി എസി മൊയ്തീൻ
തിരുവനന്തപുരം; കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ ബന്ധുവിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മുൻ മന്ത്രി എസി മൊയ്തീൻ. കേസിലെ പ്രതികളിൽ തന്റെ ബന്ധുക്കളില്ല. ഏത് ബന്ധുവാണ് തട്ടിപ്പില്‍ ഇടപെട്ടതെന്ന് പേര് വ്യക്തമാക്കാൻ സുരേന്ദ്രൻ തയ്യാറാകണമെന്നും എസി മൊയ്തീൻ പറഞ്ഞു.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
പ്രതി ബിജു കരീമിനെ തനിക്ക് അറിയില്ല. തനിക്ക് മൂന്ന് സഹോദരൻമാരും നാല് സഹോദരിമാരുമാണുള്ളത്. അവരെ കുറിച്ചെല്ലാം മാധ്യമങ്ങൾക്ക് വിശദമായി അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ സർക്കാരിന് അന്വേഷിക്കാമെന്നും എസി മൊയ്തീൻ പറഞ്ഞു. ബിജെപി കാടടച്ച് വെടിവെയ്ക്കുകയാണെന്നും മൊയ്തീൻ ആരോപിച്ചു.
എസി മൊയ്തീൻ്റെ ബന്ധുക്കളാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്നായിരുന്നു കെ സുരേന്ദ്രൻ ആരോപിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള 106 സഹകരണബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബാങ്കിലെ പണം ഉപയോഗിച്ചെന്ന് പറഞ്ഞതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സഹകരണ ബാങ്കിലെ കള്ളപ്പണം ഉപയോഗിച്ചതിനെതിരെ ബിജെപി കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
അതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി ബിജു കരീമിനൊപ്പം മന്ത്രി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് എസി മൊയ്തീനായിരുന്നു.












Click it and Unblock the Notifications