Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിനെ നേരിടാന്‍ മോദി വരണമെന്ന് ബിജെപി നേതൃത്വത്തിന് ആഗ്രഹം; നിര്‍മല എത്തിയേക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി വെന്നിക്കൊടി നാട്ടുന്നത് ശശി തരൂര്‍ ആണ്. കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് പുറമെ പൊതുജന വോട്ടും നേടിയാണ് തരൂര്‍ വിജയം ആവര്‍ത്തിക്കുന്നത്. എന്നാല്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. ആഞ്ഞുപിടിച്ചാല്‍ കൂടെപോരുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്ന മണ്ഡലം.

നേമം നിയമസഭാ മണ്ഡലത്തില്‍ നേടിയ വിജയം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ 2019ല്‍ ബിജെപി കളത്തിലിറക്കിയത്. എന്നാല്‍ 15000ത്തില്‍ നിന്ന് ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ശശി തരൂര്‍. 2009ല്‍ തുടങ്ങിയ തേരോട്ടം 2019ലും തരൂര്‍ തുടര്‍ന്നു.

modi-tharoor-nirmala

ഇടതുപക്ഷ സ്ഥാനാര്‍ഥി സി ദിവാകരനേക്കാള്‍ കൂടുതല്‍ വോട്ട് നേടി രാഹുല്‍ തരംഗത്തിലും കുമ്മനം പിടിച്ചുനിന്നത് പാര്‍ട്ടിക്ക് ഉറച്ച വോട്ട് മണ്ഡലത്തിലുള്ളതിനാലാണ് എന്ന് ബിജെപി വിലയിരുത്തുന്നു. മൂന്ന് ലക്ഷത്തിലധികം വോട്ടാണ് കുമ്മനം അന്ന് നേടിയത്. ശക്തനായ ദേശീയ നേതാവിനെ കളത്തിലിറക്കിയാല്‍ 2024ല്‍ തിരുവനന്തപുരത്ത് ജയിക്കാനാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി രണ്ടിടത്താണ് മല്‍സരിച്ചത്. യുപിയിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും ജയിച്ച അദ്ദേഹം വാരണാസി നിലനിര്‍ത്തി. വരുന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ മോദി മല്‍സരിച്ചാല്‍ മേഖലയില്‍ മൊത്തം സ്വാധീനിക്കുമെന്നും അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം കരുതുന്നു. തമിഴ്‌നാട്ടില്‍ മോദി മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകളുമുണ്ട്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞ ദിവസം ദേശീയ പ്രസിഡന്റ് ജെപി നദ്ദ തിരുവനന്തപുരത്തെത്തിയിരുന്നു. കേരളത്തില്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന ആറ് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. തൃശൂരില്‍ സുരേഷ് ഗോപിയെ ഇറക്കി ഇത്തവണയും ബിജെപി കളംനിറയും. തിരുവനന്തപുരത്ത് പ്രധാനമന്ത്രി മോദി മല്‍സരിക്കുമോ എന്ന ചോദ്യത്തിന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയത്.

നരേന്ദ്ര മോദി മല്‍സരിക്കണം എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കെ സുരേന്ദ്രന്‍ 24ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു. അതേസമയം, മുതിര്‍ന്ന നേതാവിനെ തന്നെ തിരുവനന്തപുരത്ത് ഇറക്കണമെന്ന ചര്‍ച്ച ബിജെപിയില്‍ സജീവമാണ്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പേരും സജീവ പരിഗണനയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ അവരെ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ 'അന്യന്‍' എന്ന ചാപ്പ കുത്തില്ലെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. ഓഖി ദുരന്തമുണ്ടായ വേളയില്‍ സംസ്ഥാനത്ത് എത്തി നിര്‍മല നടത്തിയ നീക്കം വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം, കോണ്‍ഗ്രസിന് വേണ്ടി നാലാം തവണയും ശശി തരൂര്‍ തന്നെ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ധാരണയായിട്ടില്ല. എന്നാല്‍ പകരം വയ്ക്കാന്‍ മറ്റൊരു നേതാവ് ഇല്ല എന്ന വെല്ലുവിളിയും കോണ്‍ഗ്രസ് നേരിടുന്നു. ശശി തരൂരിന് പകരം മറ്റൊരു സ്ഥാനാര്‍ഥി വന്നാല്‍ ബിജെപിക്ക് സാധ്യത തെളിയുമെന്ന അഭിപ്രായവും കോണ്‍ഗ്രസിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+