ദേശീയപാത: ഹര്‍ത്താല്‍ കാരണം ഇന്നലെ സര്‍വേ നടന്നില്ല മാനദണ്ഡങ്ങള്‍ ലംഘിച്ചു നടത്തിയ സര്‍വ്വെ റദ്ദാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ഹര്‍ത്താല്‍ കാരണം ദേശീയ പാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ സര്‍വേ ഇന്നലെ നടന്നില്ല. പുതുപൊന്നാനി കുറ്റിപ്പുറം മേഖലയിലെ സര്‍വ്വേയാണ് ഇന്നലെ നടക്കാനിരുന്നത്. പൊന്നാനി പോലീസ് സേ്റ്റഷന്‍ പരിസരത്ത് നിന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വ്വേ ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുമെന്നും താഹ്‌സില്‍ദാര്‍ ജി.നിര്‍മല്‍കുമാര്‍ അറിയിച്ചു.

 nationalhighway

ജില്ലയില്‍ ദേശീയ പാത 66 ബി.ഒ.ടി ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നു വരുന്ന 45 മീറ്റര്‍ സ്ഥലമെടുപ്പ് സര്‍വ്വെ ,നേരത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്ത രീതിയില്‍ ജനദ്രോഹപരമായിട്ടാണ് നടക്കുന്നതെന്ന് എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍ എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ.പ്രദീപ് മേനോന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

നിലവിലുളള റോഡിന്റെ മധ്യഭാഗത്തു നിന്ന് ഇരുവശത്തേക്കും തുല്യ അളവിലാണ് സ്ഥലമെടുക്കുക, നിലവില്‍ സര്‍ക്കാര്‍ കൈവശമുള്ള സ്ഥലം പൂര്‍ണ്ണമായും ഉപയോഗിച്ചതിന് ശേഷമേ സ്വകാര്യ ഭൂമി എടുക്കുകയുള്ളൂ, നിലവിലുള്ള ദേശീയ പാത പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തും തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് സര്‍വ്വെ നടന്നു വരുന്നത്.ഇതിനെതിരെ പ്രതികരിക്കുന്നവരെ മുഴുവന്‍ വന്‍ പൊലീസ് സംഘത്തെക്കാട്ടി ഭീഷണിപ്പെടുത്തുന്നത് അപഹാസ്യമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കേരളം പോലെ ജനനിബിഡവും കെട്ടിട സാന്ദ്രത കൂടിയതുമായ സംസ്ഥാനങ്ങളില്‍ ഡിസൈന്‍ സ്പീഡല്ല, കുടിയിറക്ക് പരമാവധി കുറക്കുക എന്ന മാനദണ്ഡമാണ് സ്ഥലമെടുപ്പ് വിഷയത്തില്‍ അവലംബിക്കേണ്ടതെന്ന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാര്‍ഗരേഖ പോലും നഗ്‌നമായി ലംഘിച്ചു നടക്കുന്ന സര്‍വ്വെ റദ്ദാക്കി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് റീ സര്‍വ്വെ നടത്തണമെന്ന് ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
national highway: action council demands to stop survey

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്