കേരളത്തിലെ മതംമാറ്റത്തിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകള്‍.. നിലപാട് ആവർത്തിച്ച് ദേശീയ വനിതാ കമ്മീഷൻ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല എന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ പരാമര്‍ശത്തിന് മറുപടിയുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. മതം മാറ്റത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും രേഖ ശര്‍മ്മ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പല മതംമാറ്റങ്ങളും നടക്കുന്നത് മറ്റൊരു മതത്തോടുള്ള സ്‌നേഹം കൊണ്ടല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ കേരളത്തിലെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇന്ത്യക്കാരന്റെ നട്ടെല്ലൊടിച്ച 'മോദി മാജിക്'.. കള്ളനോട്ടും കള്ളപ്പണവും എവിടെ? രാജ്യം ചോദിക്കുന്നു!

HADIYA

കഴിഞ്ഞ ദിവസം ഡോ. ഹാദിയയെ വൈക്കത്തെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം സംസ്ഥാനത്ത് ലൗ ജിഹാദല്ല, മറിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് രേഖ ശര്‍മ്മ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് എംസി ജോസഫൈന്‍ രംഗത്തെത്തി. കേരളത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം എന്ന് എംസി ജോസഫൈന്‍ വിമര്‍ശനം ഉന്നയിച്ചു. ദേശീയ തലത്തില്‍ കേരളത്തെ താഴ്ത്തിക്കെട്ടാനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രമിക്കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.

English summary
National Womens Commission firm on her comment about forced conversion in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്