കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻസിപി പിളർപ്പിലേക്ക്? എക്സിക്യൂട്ടീവ് യോഗം നിർണ്ണായകം, എകെ ശശീന്ദ്രൻ കോൺഗ്രസ് എസിലേക്ക്?

  • By Akshay
Google Oneindia Malayalam News

കോട്ടയം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പിളർപ്പിലേക്കെന്ന് സൂചന. മന്ത്രി തോമസ് ചാണ്ടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടിയെ പിളര്‍പ്പില്‍ എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എസില്‍ നിന്നും എന്‍സിപിയില്‍ എത്തിയവരുടെ നേതൃത്വത്തിലാണ് പിളര്‍പ്പിനായുളള ആലോചനകള്‍ നടക്കുന്നത്. മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് എസിലേക്ക് മാറാനുള്ള തയ്യാറെടുപ്പെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ഈ മാസം ഇരുപതാം തീയ്യതി നടക്കുന്ന പാർട്ടി ഏക്സിക്യൂട്ടീവ് കഴിയുന്നതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നിങ്ങനെ ആറ് ജില്ലകളിലെ പ്രസിഡന്റുമാര്‍ അടക്കമുളളവരാണ് കോണ്‍ഗ്രസ് എസിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് സൂചനകൾ.

ഇടതിനൊപ്പം

ഇടതിനൊപ്പം

യുഡിഎഫിലേക്ക് മാറാതെ ഇടതുമുന്നണിയിൽ തന്നെ നിൽക്കാനാകുമെന്നാണ് വിമതരുടെ കണക്കു കൂട്ടൽ.

പാർട്ടി പിളരും

പാർട്ടി പിളരും

ഇരുപതാം തിയതി നടക്കുന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ ശശീന്ദ്രന്‍ അടക്കമുളളവര്‍ ഉയര്‍ത്തുന്ന പരാതികള്‍ പരിഹരിക്കപ്പെടാനുളള സാധ്യതകള്‍ തെളിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍.

നഗരസഭയുടെ നടപടി

നഗരസഭയുടെ നടപടി

പരാതികളും ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നഗരസഭ പരിശോധന നടത്തിയിരുന്നു. നഗരസഭ ചെയർമാനാണ് പരിശോധനയ്ക്ക് നിർദേശം നൽകിയിരുന്നത്.

പെട്ടെന്ന് മാറ്റമുണ്ടാകില്ല

പെട്ടെന്ന് മാറ്റമുണ്ടാകില്ല

വിമത പക്ഷത്തിന് നേതൃത്വം നല്‍കുന്നത് എകെ ശശീന്ദ്രന്‍ എംഎല്‍എ ആണെങ്കിലും ആദ്യഘട്ടത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്- എസിലേക്ക് ചേക്കേറാന്‍ സാധ്യതയില്ല എന്നും റിപ്പോർട്ടുകളുണ്ട്.

അഴിമതി

അഴിമതി

അഴിമതിക്കെതിരേ നിലപാട് സ്വീകരിക്കുന്നവര്‍ തോമസ് ചാണ്ടിയെ പിന്തുണക്കുന്നത് അനുചിതമാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് പിളര്‍പ്പ്.

നേതാക്കളുടെ പിന്തുണ

നേതാക്കളുടെ പിന്തുണ

ശരത് പവാര്‍, പീതാംബരന്‍ മാസ്റ്റര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ പിന്തുണ തോമസ് ചാണ്ടിക്കായതിനാല്‍ എന്‍സിപിയില്‍ നീതി കിട്ടില്ലെന്ന നിലപാടാണ് ചാണ്ടി വിരുദ്ധർക്കുള്ളത്.

പ്രാഥമിക ചർച്ചകൾ

പ്രാഥമിക ചർച്ചകൾ

ആറ് ജില്ലകളിലെ പ്രസിഡന്റുമാര്‍ അടക്കമുളളവരാണ് കോണ്‍ഗ്രസ് എസിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായിട്ടാണ് അറിയുന്നത്.

English summary
The Nationalist Congress Party (NCP) in Kerala is on the verge of a split with some of its party workers planning to re-join the Kerala Congress (S) which is also an ally of the ruling-LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X