Get Updates
Get notified of breaking news, exclusive insights, and must-see stories!

ലവ് ജിഹാദും ബീഫ് നിരോധനവും; ചോദ്യം ഇഷ്ടപ്പെട്ടില്ല, ഇ ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

പാലക്കാട്: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. അനാവശ്യ ചോദ്യങ്ങളാണ് അവതാരക ചോദിക്കുന്നതെന്ന് ആരോപിച്ചാണ് ഇ ശ്രീധരന്‍ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ശ്രീധരന്റെ നടപടി.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

അനാവശ്യ ചോദ്യങ്ങള്‍

അനാവശ്യ ചോദ്യങ്ങള്‍

തന്നോട് അനാവശ്യ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് ഇ ശ്രീധരന്‍ പറയുന്നു. അഭിമുഖത്തിന്റെ ടീസര്‍ ന്യൂസ് ലോണ്ടറി പങ്കുവച്ചിരുന്നു. ലവ് ജിഹാദ്, ബീഫ് നിരോധനം, ബിജെപി നേതാക്കള്‍ക്കെതിരെയുള്ള എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇ ശ്രീധരനെ പ്രകോപിപ്പിച്ചത്.

 സമയം കളയുന്നു

സമയം കളയുന്നു

നെഗറ്റീവ് ചോദ്യങ്ങള്‍ തന്നോട് ചോദിച്ച് സമയം കളയുകയാണെന്നും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും അറിയിച്ച് ഇ ശ്രീധരന്‍ ഇറങ്ങിപ്പോയി. കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീധരന്‍ പറയുന്നു.

വിധി പറയാന്‍ താന്‍ ആളല്ല

വിധി പറയാന്‍ താന്‍ ആളല്ല

നോര്‍ത്ത് ഇന്ത്യയിലെ ബിഫ് നിരോധനം ബിജെപി നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നു. അതുകൊണ്ടാണ് താങ്കളോട് ഈ ചോദ്യം ചോദിക്കുന്നതെന്നായിരുന്നു അവതാരക പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ വിധി പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി.

 സുരേന്ദ്രന്റ പേരിലുള്ള കേസുകള്‍

സുരേന്ദ്രന്റ പേരിലുള്ള കേസുകള്‍


സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലുള്ള സ്വര്‍ണക്കടത്തിന്റെ അത്ര വരില്ലല്ലോ എന്ന് ശ്രീധരന്‍ പറഞ്ഞു. അതേസമയം, ലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടില്ലെങ്കില്‍ കേരളം ഒരു ചെറിയ സിറിയയാകുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റിചോദിച്ചപ്പോള്‍ ശ്രീധരന്‍ മറുപടി പറഞ്ഞില്ല.

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+