പ്ലസ് ടു വിദ്യാര്‍ത്ഥനിയെ ബ്ലെയ്ഡ്‌കൊണ്ട് വരഞ്ഞു, മര്‍ദ്ദനം; പ്രേമം നിരസിച്ചതിന് യുവാവ് ചെയ്തത്...
പെരുമ്പാവൂര്‍: തലയ്ക്ക് പിടിച്ച പ്രണയമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ പ്രേമം ഒരു ഭ്രാന്തായി മാറിയാലോ. എറണാകുളത്ത് പെരുമ്പാവൂരില്‍ പ്രമേം നിരസിച്ച പെണ്‍കുട്ടിയോട് യുവാവ് കാട്ടിയ ക്രൂരത കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ബ്ലെയ്ഡ് ഉപയോഗിച്ച് ശരീരമാസകലം മുറിപ്പെടുത്തി ! പരാതി പറഞ്ഞെന്നാരോപിച്ച് ക്രൂര മര്‍ദ്ദനവും.
പെരുമ്പാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ 24 കാരന്‍ സ്ഥിരമായി പുറകെ നടന്ന് ശല്യപ്പെടുത്താറുണ്ടായിരുന്നു. പ്രണയാഭ്യാര്‍ത്ഥന ഭീഷിയിലെത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാരോട് പരാതി പറഞ്ഞു. ശല്യം സഹിക്ക വയ്യാതെ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്തു. ഇതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയെ അക്രമിച്ചത്.

പ്രണയാഭ്യാര്‍ത്ഥന നടത്തിയ യുവാവും സുഹൃത്തുക്കളായ നാല് പേരും പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് അക്രമം നടത്തിയ. ബ്ലെയ്ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കയ്യില്‍ നിവധിതവണ വരഞ്ഞ് മുറിവേല്‍പ്പിച്ചു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതരുന്ന സമയത്താണ് അക്രമണം നടന്നത്.
Read Also: പിണറായി സര്‍ക്കാരിനും ഗോമാതാവിനോട് സ്‌നേഹം? പശുവുള്ളവര്‍ക്ക് 10,000 രൂപ !
ക്രൂരമായ മര്‍ദ്ദനത്തിനരയായ പെണ്‍കുട്ടിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് എത്തിയിരുന്നു. എന്നാല്‍ ഇയാളുടെ അക്രമണം ഇനിയുമുണ്ടാകുമെന്ന് ഭയന്ന രക്ഷിതാക്കള്‍ പാരാതിയില്‍ ഉറച്ച് നിന്നു.
ഇതോടെയാണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. യുവാവിന്റെ ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയെടുത്തില്ല. കോടനാട് പോലീസിലും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയട്ടും ഫലമുണ്ടായില്ല. പരാതി നല്‍കിയപ്പോള്‍ തന്നെ കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍ പെണ്‍കുട്ടിക്ക് ഈ ഗതി വരില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Read Also: കറുക്കുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; വൈകിയോടുന്ന ട്രെയിനുകള്‍...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications