കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാരിനും ഗോമാതാവിനോട് സ്‌നേഹം? പശുവുള്ളവര്‍ക്ക് 10,000 രൂപ !

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വന്തമായി പശുവുള്ളവര്‍ക്കെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം ലോട്ടറിയാണ്. സ്വന്തമായി പശുവുള്ളവര്‍ക്കെല്ലാം 10,000 രൂപ കാലിത്തീറ്റ സബ്‌സിഡി നേരിട്ട് കൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ക്ഷീര സംഘങ്ങളളില്‍ പാല്‍ വിതരണം ചെയ്യുന്നവര്‍ക്ക് മാത്രം നല്‍കിയിരുന്ന സബ്‌സിഡിയാണ് പശു ഉള്ളവര്‍ക്കെല്ലാം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തദ്ദേശവകുപ്പ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സബ്‌സിഡി അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം മില്‍മയെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് പാല്‍ അളവിന് ആനുപാതികമായി 10,000രൂപ വരെ സബ്‌സിഡി അനുവദിക്കുകയാണ് സാധാരണ ചെയ്യാറ്.

Cow Subsidy

ഇന്‍ഷുര്‍ ചെയ്ത പശുക്കളുള്ളവര്‍ക്ക് മൃഗ സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം തുക ലഭിക്കും. ക്ഷീര സംഘങ്ങളില്‍ ലിറ്ററിന് കുറഞ്ഞ പൈസക്ക് പാലളക്കുന്ന കര്‍ഷകര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാണ്.

Read Also: സിപിഎമ്മിന് ഭയം; അസ്ലം വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിന് ?

നഷ്ടം സഹിച്ചും പാലളക്കുന്ന ക്ഷീരകര്‍ഷകരെ പരിഗണിക്കാതെയാണ് ഈ തീരുമാനമെന്നും ആക്ഷേപമുണ്ട്. ക്ഷീര സംഘങ്ങളില്‍ 30-35 രൂപയ്ക്കാണ് കര്‍ഷകര്‍ പാലളക്കുന്നത്. എന്നാല്‍ ഹോട്ടലുകളിലും മറ്റും പാല്‍ വിതരണം ചെയ്യുന്നവര്‍ക്ക് ഇരട്ടി തുകയാണ് ലഭിക്കാറ്. ഇതിന് പുറമെയാണ് 10,000 രൂപ വെറുതെ നല്‍കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Cow owners to get 10000 subsidy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X