കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയാൾ തെരുവിലിറങ്ങി ആരും ശ്രദ്ധിക്കാത്തവരെ ശ്രദ്ധിക്കുന്നുവെന്നതാണ്';വൈറലായി കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സ്വദേശത്തേക്ക് കാൽനടയായി പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികളെ നേരിൽ കണ്ട രാഹുലിൻറെ നടപടി സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുകയാണ്. ഹരിയാനയിലെ അംബാലയിൽ നിന്ന് യുപിയിലെ ജാൻസിയിലേക്ക് കാൽനടയായി പോകുന്ന തൊഴിലാളി സംഘത്തോടൊപ്പം അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ട് ഒരു മണിക്കൂറോളമാണ് രാഹുൽ ഗാന്ധി ചെലവഴിച്ചത്. രാഹുൽ തൊഴിലാ ളികളോട് സംവദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!

അതിനിടെ രാഹുലിന്റെ ഇടപെടലിനെ കുറിച്ച് എഴുതുകയാണ് ഡോക്ടർ നെൽസൺ ജോസഫ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 ആരും ശ്രദ്ധിക്കാത്തവരെ ശ്രദ്ധിച്ചു

ആരും ശ്രദ്ധിക്കാത്തവരെ ശ്രദ്ധിച്ചു

തെരുവിൽ വെറും നിലത്ത് അതിഥി തൊഴിലാളികളുമായി സംസാരിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയെ കണ്ടു.അയാൾ തെരുവിലിറങ്ങി വെറും നിലത്ത് ഇരിക്കുന്നുവെന്നതിനെക്കാൾ അതിൽ ശ്രദ്ധിക്കേണ്ടതായി, പറയേണ്ടതായി തോന്നിയത് ആരും ശ്രദ്ധിക്കാത്തവരെ ആ ചിത്രത്തിലൂടി ശ്രദ്ധിക്കുന്നുവെന്നതായിരുന്നു.

 വെറുതെ പറയുന്നതല്ല

വെറുതെ പറയുന്നതല്ല

ആരും ശ്രദ്ധിക്കുന്നില്ലെന്ന് വെറുതെ പറയുന്നതല്ല. ഇന്നലെയും ഇന്നും ഈ ആഴ്ചകളിലെ മറ്റ് ദിവസങ്ങളിലുമായി മരിച്ചുവീണ അവരുടെ എണ്ണമെത്രയാണെന്ന് ആർക്കെങ്കിലും ഊഹമുണ്ടോ?ഉത്തർ പ്രദേശിൽ ഇരുപത്തിയഞ്ച് പേർ ട്രക്കപകടത്തിൽ കൊല്ലപ്പെട്ടു. മുപ്പതിലേറെപ്പേർക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിൽ മരണമടഞ്ഞത് ആറ് പേർ. ഉത്തർ പ്രദേശിൽത്തന്നെ കഴിഞ്ഞ ദിവസം ബസ്സ് പാഞ്ഞ് കയറി മരിച്ചത് ആറ് പേർ. മദ്ധ്യപ്രദേശിൽ ട്രക്ക് അപകടത്തിൽ മരണമടഞ്ഞത് എട്ട് പേർ

 അക്കങ്ങളല്ലാതെ

അക്കങ്ങളല്ലാതെ

ചുരുക്കം ചില വാർത്തകൾ മാത്രമാണ്
റെയിൽവേ ട്രാക്കിൽ അവർ " എന്തിനു കിടന്നുറങ്ങി? " എന്ന കൗതുകമില്ലാഞ്ഞതിനാൽ ശ്രദ്ധയിൽപ്പെടാതെ പോയ ജീവിതങ്ങളാണവർ. കൊവിഡിൻ്റെ മരണസംഖ്യ എത്രയെന്ന് കണക്കുണ്ട്. ഈ മരണങ്ങൾക്ക് കണക്കുകൾ എവിടെയുണ്ടാവും?അവരിൽ ആരുടെയെങ്കിലും പേരുകൾ നമുക്കറിയുമോ? അക്കങ്ങളല്ലാതെ?

 തെറ്റാണോ ശരിയാണോ

തെറ്റാണോ ശരിയാണോ

അവരെ സമൂഹത്തിനു മുന്നിൽ പിടിച്ചുനിർത്താൻ, ഇങ്ങനെയും ആളുകളുണ്ടെന്ന് കാണിക്കുവാൻ ആര് ശ്രമിച്ചാലും അത് ചെറിയ ശ്രമമായി കാണില്ല.വിശക്കുന്ന വയറുമായി പൊരിവെയിലത്ത് നടക്കുന്നവർക്കാവശ്യം പണമാണ്, വായ്പകളല്ല എന്ന് പറയുവാൻ അയാൾ ശ്രമിക്കുന്നെങ്കിലുമുണ്ട്. അത് സാമ്പത്തിക ശാസ്ത്രപരമായി തെറ്റാണോ ശരിയാണോ എന്നെനിക്ക് അറിയില്ല.

 അംഗീകരിക്കേണ്ട വരും

അംഗീകരിക്കേണ്ട വരും

രാഹുൽ ഗാന്ധിയെ തെറിവിളിക്കാനും പി.ആർ വർക്കെന്ന് പറയാനുമെങ്കിലും ആ വഴിയിലൂടി നടക്കുന്നവരുടെ ചിത്രവും, അങ്ങനെ ഒരു കൂട്ടം മനുഷ്യർ ഇപ്പൊഴും അതുവഴി നടക്കുന്നുവെന്നും അംഗീകരിക്കേണ്ടിവരും.അവർക്ക് ഭക്ഷണം നൽകിയെന്നും, മാസ്കും യാത്രാ സൗകര്യവും ഒരുക്കാൻ ശ്രമിച്ചെന്നും വാർത്തകളിൽ കണ്ടു.

 ശബ്ദമുയർത്തുന്നതിൽ സന്തോഷമുണ്ട്

ശബ്ദമുയർത്തുന്നതിൽ സന്തോഷമുണ്ട്

ഇപ്പൊഴെങ്കിലും ആരെങ്കിലുമൊരാൾ ഞങ്ങളുടെ പ്രശ്നങ്ങൾ കേട്ടുവല്ലോ എന്നും അത് പരിഹരിക്കാൻ ശ്രമിക്കുമെന്നും അവരോട് രാഹുൽ പറഞ്ഞതായും.അവർക്ക് വേണ്ടി ആരെങ്കിലും ഒരാളെങ്കിലും ശബ്ദമുയർത്തുന്നതിൽ സന്തോഷമുണ്ട്.പറഞ്ഞ വാക്ക് രാഹുൽ ഗാന്ധിക്ക് പാലിക്കാൻ കഴിഞ്ഞാൽ, ഒരു മാസം കഴിഞ്ഞും നടന്ന് പോവേണ്ടിവരുന്നവർ... മരണപ്പെടുന്നവർ.

 ഏറ്റവും വലിയ കാര്യം

ഏറ്റവും വലിയ കാര്യം

അവർക്ക് എന്തുകൊണ്ട് നടക്കേണ്ടിവരുന്നുവെന്നും അത് എങ്ങനെ പരിഹരിക്കാമെന്നും കോൺഗ്രസിനു കണ്ടെത്താൻ കഴിഞ്ഞാൽ, അത് ഇക്കാലത്ത് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ മനുഷ്യത്വപരമായ രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഒന്നായിരിക്കും.അതിനു കഴിയട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

സമ്പൂർണ ലോക്ക് ഡൗൺ; ഞായറാഴ്ച്ച സൂപ്പർ മാർക്കറ്റുകൾ തുറക്കരുത്!!വാഹനങ്ങളും നിരത്തിലിറങ്ങരുത്സമ്പൂർണ ലോക്ക് ഡൗൺ; ഞായറാഴ്ച്ച സൂപ്പർ മാർക്കറ്റുകൾ തുറക്കരുത്!!വാഹനങ്ങളും നിരത്തിലിറങ്ങരുത്

English summary
Nelson Joseph about Rahul gandhi and migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X