Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസിക്കെതിരെ അടുത്ത പരാതി

കോഴിക്കോട്: രാത്രിയില്‍ യാത്രക്കാരി കൈകാണിച്ചിട്ടും ബസ് നിര്‍ത്താതോ പൈയന്ന പരാതിയില്‍ അന്വേഷണത്തിന് കെഎസ്ആര്‍ടിസി അധികൃതര്‍ ഉത്തരവിട്ടു. കോഴിക്കോട്ടുനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന ആര്‍പികെ 268 സൂപ്പര്‍ ഫാസ്റ്റ് ബസാണ് വ്യാഴാഴ്ച രാത്രി നിര്‍ത്താതെ പോയത്. ഈസ്റ്റ് വെള്ളിമാടുകുന്ന് സ്‌റ്റോപ്പില്‍നിന്നായിരുന്നു രാത്രി പത്തരയോടെ സ്ത്രീ കൈകാണിച്ചത്. രാത്രിയില്‍ എട്ടു മണിക്ക് ശേഷം സ്ത്രീകള്‍ ഏതു സ്‌റ്റോപ്പില്‍നിന്ന് കൈകാണിച്ചാലും നിര്‍ത്താന്‍ ആവശ്യപ്പെട്ടാലും നിര്‍ത്തിക്കൊടുക്കണമെന്ന് നിയമമുണ്ടായിരിക്കെയാണ് ബസ് നിര്‍ത്താതെ പോയത്. ബസില്‍ പകുതിയില്‍ താഴെ ആളുകള്‍ മാത്രമെ ഈ സമയം ഉണ്ടായിരുന്നുള്ളൂ.

കിനാലൂര്‍ പ്ലാന്റ് ജോലികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു; സമരം തല്‍ക്കാലം പിന്‍വലിച്ചു
ബസ് നിര്‍ത്താരിന്നതിനെ തുടര്‍ന്ന് യാത്രക്കാരി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിടിഒ അബ്ദുല്‍ നാസര്‍ അറിയിച്ചു. അതിനിടെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ഓഫിസിലും തിരുവനന്തപുരം കെഎസ്ആര്‍ടിസി വിജിലന്‍സ് ആസ്ഥാനത്തും യാത്രക്കാരി പരാതി നല്‍കിയിട്ടുണ്ട്. ഗതാഗതമന്ത്രിയുടെ ഓഫിസ് ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം തേടി. വെള്ളിമാടുകുന്ന് മേഖലയില്‍ രാത്രി കെഎസ്ആര്‍ടിസി ബസ് മാത്രമാണ് ആശ്രയം. എന്നാല്‍ പലപ്പോഴും ഇവ നിര്‍ത്താതെ പോകുന്ന സ്ഥിതിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

 ksrtcstand

എറണാകുളത്തുനിന്ന് കോഴിക്കോട്ടേയ്ക്കു വന്ന വിദ്യാര്‍ഥിനിയെ കെസ്ആര്‍ടിസി മിന്നല്‍ ബസ് പയ്യോളിയില്‍ നിര്‍ത്താതെ പോയത് വിവാദമായിരുന്നു. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+