കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്കെതിരെ 27 കോടിയുടെ പുതിയ അഴിമതി ആരോപണം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അന്വേഷണം നേരിടുന്ന കെഎം മാണിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി വി ശിവന്‍കുട്ടി. നിയമസഭയിലാണ് ശിവന്‍കുട്ടി മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. 27.43 കോടി രൂപ കെഎം മാണി കൈക്കൂലി വാങ്ങി എന്നാണ് ആരോപണം.

മൈദയുടെ തീരുവ എടുത്ത് കളയുന്നതിന് ഉത്തരേന്ത്യന്‍ ലോബിയില്‍ നിന്ന് 10 കോടി രൂപ മാണി കൈക്കൂലി വാങ്ങിയെന്നാണ് ഒരു ആരോപണം. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് 800 കോടി രൂപയുടെ നഷ്ടം ഉണ്ടായി.

KM Mani

ക്വാറി-ക്രഷര്‍ ഉടമകളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത് രണ്ട് കോടി രൂപയാണെന്നാണ് ആരോപണം. സംസ്ഥാന ബജറ്റില്‍ 10 കോടി രൂപയുടെ നികുതി കുറച്ച് കൊടുത്തതിനാണ് ഇതെന്നും ശിവന്‍കുട്ടി ആരോപിക്കുന്നു.

കേരളത്തിലെ പ്രമുഖ ബില്‍ഡേഴ്‌സില്‍ നിന്ന് അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങി. കെട്ടി നികുതി വര്‍ദ്ധിപ്പിക്കാതിരിക്കാനാണിതെന്നാണ് ശിവന്‍കുട്ടി നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടക്കാരില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയതായും അദ്ദേഹം ആരോപിച്ചു.

V Sivankutty

റവന്യൂ റിക്കവറിക്ക് സ്റ്റേ നല്‍കാം എന്ന് പറഞ്ഞ് ആറ് കോടി നാല്‍പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ശിവന്‍കുട്ടി ആരോപിക്കുന്നു. ബേക്കറി ഉടമകളില്‍ നിന്ന് രണ്ട് കോടി രൂപയും പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ടത്രെ. മൂന്ന് കോടി രൂപയാണ് പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്ന് ആവശ്യപ്പെട്ടതത്രെ. എന്നാല്‍ മൂന്ന് ലക്ഷം രൂപയേ അവര്‍ മുന്‍കൂറായി നല്‍കിയുള്ളു. കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കാതിരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

മന്ത്രിക്കെതിരെ തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കാനാവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ശിവന്‍കുട്ടിക്ക് റൂളിങ് നല്‍കി. തെളിവുകള്‍ ഹാജരാക്കാം എന്ന് ശിവന്‍കുട്ടി മറുപടിയും നല്‍കി.

English summary
New corruption allegation against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X