കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും വന്‍ കറന്‍സി വേട്ട; 37.5 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്ന വന്‍ സംഘം കൊച്ചിയില്‍ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 37.50 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടികൂടിയത്.

സംഭവത്തില്‍ സംഘത്തിലെ അഞ്ചു പേരെ ഇടപ്പള്ളിയില്‍ നിന്ന് അറസ്റ്റു ചെയ്തു. അഞ്ചംഗസംഘത്തില്‍ രണ്ട് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളുമാണുള്ളത്. തന്ത്രപൂര്‍വമാണ് പ്രതികളെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

new-note

ഇടപ്പള്ളിയില്‍ വെച്ച് നോട്ട് കൈമാറാനെന്ന വ്യാജേനെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ സമീപിക്കുകയായിരുന്നു. ഇവര്‍ക്ക് അഞ്ഞൂറ് രൂപയുടെ ഒരു കെട്ട് നോട്ട് കൈമാറുകയും പകരം പുതിയ നോട്ടുകള്‍ വാങ്ങുകയും ചെയ്തു. പിന്നീടാണ് ഇവരെ കൈയ്യോടെ പിടികൂടിയത്. അഞ്ചു പേരെയും കൊച്ചിയിലെ ആദായവകുപ്പ് ഓഫീസില്‍ ചോദ്യം ചെയ്തുവരുന്നു.

ഇവര്‍ക്ക് പുതിയ നോട്ടുകള്‍ എങ്ങിനെയാണ് ലഭിച്ചതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇദ്യോഗസ്ഥര്‍ ശേഖരിച്ചുവരികയാണ്. രാജ്യത്തെ പലഭാഗത്തുനിന്നും നേരത്തെ സമാന രീതിയില്‍ കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടെടുത്തിരുന്നു. സ്വകാര്യ ബാങ്കുകളിലെയും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നത്.

English summary
Rs 37.5 lakh in new notes seized in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X