Get Updates
Get notified of breaking news, exclusive insights, and must-see stories!

നബീലയുടെ കുഞ്ഞിനെ കൊന്നത് ശിഹാബ്; പ്രതി കുറ്റം സമ്മതിച്ചു, കഴുത്തും ഉടലും വേര്‍പ്പെട്ടു!!

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനെന്ന് പ്രതികള്‍. പാറടിയിലെ നബീലയുടെ കുഞ്ഞിനെയാണ് പിറന്നുവീണ ഉടനെ കൊല ചെയ്തത്. കൃത്യം നിര്‍വഹിച്ചത് നബീലയുടെ സഹോദരന്‍ ശിഹാബാണെന്ന് പോലീസിന് വ്യക്തമായി.

കൃത്യം നടത്തുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതോടെയാണ് പോലീസിനെ അറിയിച്ചതും കേസായതും. കൊടും ക്രൂരതയെ കുറിച്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

ഭര്‍ത്താവുമായി അകന്നു

ഭര്‍ത്താവുമായി അകന്നു

ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും. മാനക്കേടില്‍ നിന്ന് രക്ഷ നേടാനാണ് പിറന്നുവീണ ഉടനെ കുഞ്ഞിലെ കൊലപ്പെടുത്തിയത്. സഹോദരന്‍ ശിഹാബാണ് കൊലപാതകം നടത്തിയത്.

കുഞ്ഞ് കരഞ്ഞതോടെ

കുഞ്ഞ് കരഞ്ഞതോടെ

ശിഹാബിന്റെ കൃത്യത്തിന് നബീലയുടെ സമ്മതമുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് നബീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് രാത്രി തന്നെ കൊലപ്പെടുത്തുകയും ചെയ്തു. കുഞ്ഞ് കരഞ്ഞതോടെ നാട്ടുകാരെത്തി. ഇതോടെ പോലീസിലും വിവരം അറിയിച്ചു.

ഉടലും തലയും വേറെയായി

ഉടലും തലയും വേറെയായി

കുഞ്ഞിന്റെ ഉടലും തലയും വേറെ ആയ നിലയിലായിരുന്നു കണ്ടത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ശിഹാബ് കുറ്റം സമ്മതിച്ചു. നബീലയ്ക്കും ശിഹാബിനുമെതിരെ കേസെടുത്തിട്ടുണ്ട്. നബീല ഇപ്പോള്‍ ആശുപത്രിയിലാണ്. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റിന്‍ഷയുടെ ക്രൂരത

റിന്‍ഷയുടെ ക്രൂരത

കഴിഞ്ഞദിവസം കോഴിക്കോട് ബാലുശേരിയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. പാറമുക്ക് സ്വദേശി റിന്‍ഷയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു റിന്‍ഷ. മാനക്കേട് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+