ദാവൂദ് ഇബ്രാഹിന്റെ തലയ്ക്ക് വിലയിട്ട് എൻഐഎ, വിവരം നൽകിയാൽ 25 ലക്ഷം
ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിന്റെ തലയ്ക്ക് വിലയിട്ട് എൻഐഎ. 25 ലക്ഷം രൂപ പാരിതോഷികമാണ് എൻഐഎ പ്രഖ്യാപിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹിനെപറ്റി വിവരം നൽകുന്നവർക്കാണ് തുക ലഭിക്കുക.
ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം അഥവ ഹാജി അനീസ്, അടുത്ത സഹായികളായ ജാവേദ് പട്ടേൽ അഥവ ജാവേദ് ചിക്ന, ഛോട്ടാ ഷക്കീൽ (ഷക്കീൽ ഷെയ്ഖ്), ടൈഗർ മേമൻ (ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമന്‍) എന്നിവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

1993-ലെ മുംബൈ സ്‌ഫോടന പരമ്പര ഉൾപ്പെടെ, ഇന്ത്യയിലെ ഒന്നിലധികം ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ൽ യുഎൻ സുരക്ഷാ കൗൺസിൽ 25 ദശലക്ഷം ഡോളർ വിലയിട്ടിരുന്നു. ലഷ്‌കറെ തയിബ തലവൻ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യിദ് സലാഹുദ്ദീൻ, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കൊപ്പമാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്കും വിലയിട്ടത്.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ലക്ഷ്യമിട്ട് ഭീകരസംഘടനകളുടെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും സഹായത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ 'ഡി' കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ ഈ വർഷം ഫെബ്രുവരിയിൽ എൻഐഎ പുതിയ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

എൻഐഎ കേസിന്റെ അടിസ്ഥാനത്തിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഈ വിഷയത്തിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. തുടർന്ന് ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുൻ ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23 ന് അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, പർക്കർ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാബ് മാലിക്കിനും പങ്കുള്ളതായി കണ്ടെത്തുകയായിരു
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം... വിശദമായി അറിയാം

അതേസമയം ദാവൂദ് പാകിസ്താനിലുണ്ടെന്ന് സഹോദരി പുത്രൻ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് നേരത്തെ മൊഴി നൽകിയിരുന്നു. 1986ഓടെ ദാവൂദ് ഇന്ത്യ വിട്ടെന്നായിരുന്നു മൊഴി. വർഷങ്ങൾക്ക് മുൻപ് ദാവൂദ് കറാച്ചിയിലേക്ക് താമസം മാറിയ സമയത്ത് താൻ ജനിച്ചിട്ടില്ലെന്നായിരുന്നു അലി ഷാ അറിയിച്ചത്. എന്നാൽ തനിക്കും കുടുംബത്തിനും അദ്ദേഹവുമായി ഒരു അടുപ്പവുമില്ലെങ്കിലും ദാവൂദിൻ്റെ ഭാര്യ മെഹജാബിൻ ആഘോഷ ദിവസങ്ങളിൽ ബന്ധപ്പെടുകയും ആശംസകൾ അറിയിക്കുകയും ചെയ്യാറുണ്ടെന്നും അലി ഷാ ഇഡിയോട് പറഞ്ഞിരുന്നു. ദാവൂദിനും കൂട്ടാളികൾക്കും എതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ചോദ്യം ചെയ്യുന്നതിനിടെയിലായിരുന്നു അലിഷയുടെ വെളിപ്പെടുത്തൽ.
സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications