കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഫിന്‍ ജഹാനെതിരെയുള്ള എന്‍ഐഎയുടെ തീവ്രവാദ ആരോപണം ആസൂത്രിത മുസ്ലിം വേട്ടയുടെ ഭാഗമെന്ന് എസ്ഐഒ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഷെഫിന്‍ ജഹാനെതിരെയുള്ള തീവ്രവാദ ആരോപണം എന്‍ ഐ എ യുടെ ആസൂത്രിത മുസ്ലിം വേട്ടയുടെ ഭാഗമാണെന്ന് എസ് ഐ ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള. എസ് ഐ ഒ മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറം മലബാര്‍ ഹൗസില്‍ വെച്ച് സംഘടിപ്പിച്ച പ്രൊഫഷണല്‍ കേഡര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈഞ്ജാനിക പുതു പ്രവണതകളെ തിരിച്ചറിഞ്ഞ് സാമൂഹിക പുനര്‍നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാവേണ്ടത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് കാലത്തിന്റെ തേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ! കെ സുരേന്ദ്രന് ചുട്ടമറുപടി!
ജമാഅത്തെ ഇസ്ലാമി കേരള ശൂറംഗം പി.വി റഹ്മാബി, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സി.കെ ഷബീര്‍, എസ് ഐ ഒ കേരള തന്‍ശിഅ ഡയറക്ടര്‍ കെ.പി അജ്മല്‍, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രട്ടറി സലീം മമ്പാട്, മലേഷ്യ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥി അബ്ദുല്‍ വാസിഹ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സമാപനം നിര്‍വഹിച്ചു.

 sio

എസ് ഐ ഒ മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറം മലബാര്‍ ഹൗസില്‍ വെച്ച് സംഘടിപ്പിച്ച പ്രൊഫഷണല്‍ കേഡര്‍ മീറ്റ് എസ് ഐ ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു.

എസ് ഐ ഒ മലപ്പുറം ജില്ല പ്രസിഡന്റ് നഈം സി.കെ.എം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമീന്‍ മമ്പാട് സ്വാഗതവും ഹംസത്തലി കുന്നക്കാവ് നന്ദിയും പറഞ്ഞു. സല്‍മാനുല്‍ ഫാരിസ്, റഫീഖ് മാറഞ്ചേരി, ഡോ.ഹിശാം ഹൈദര്‍, ശമീമ സക്കീര്‍, ജല്‍വ മെഹര്‍ എന്നിവര്‍ നേതൃത്വം നല്‍കി

കഴിഞ്ഞ ദിവസം ഹാദിയയും ഷെഫിന്‍ജഹാനും കേരളത്തിലെത്തിയിരുന്നു. തുടര്‍ന്നു പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. നിയമപരമായ പോരാട്ടം അവസാനിക്കും വരെ കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ സഹായം ഉണ്ടാകുമെന്നും ഈസമയം സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഹാദിയക്കും ഷഫിന്‍ ജഹാനും ഉറപ്പു നല്‍കി. പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചവേളയിലാണ് ഇക്കാര്യം പറഞ്ഞത്.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പോപുലര്‍ ഫ്രണ്ട് കൂടെയുണ്ടാവും. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട പുകമറ കോടതിവിധിയോടെ പൊളിഞ്ഞുവീണിരിക്കുകയാണ്. ഏത് അന്വേഷണവും നടത്തട്ടെ. എന്‍ഐഎയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ പോവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിനാലാണ് സുപ്രിംകോടതി തന്നെ ജഡ്ജിയുടെ നിരീക്ഷണം വേണമെന്നു പറഞ്ഞത്.എന്തെങ്കിലും ക്രിമിനല്‍ കാര്യങ്ങളുണ്ടെങ്കില്‍ അന്വേഷിക്കാമെന്നു മാത്രമാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ശരിവച്ച സുപ്രിംകോടതി വിധി, രാജ്യത്തെ നിയമവാഴ്ചയില്‍ പരമോന്നത നീതിപീഠം നടത്തിയ സുപ്രധാന ഇടപെടലാണെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ അധികൃതര്‍ അറിയിച്ചു. ജനാധിപത്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി സ്വാഗതാര്‍ഹമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള അതിരുകടന്ന ഇടപെടലായിരുന്നു ഹൈക്കോടതി വിധി.

ഇത് സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അനാവശ്യമായ വിള്ളല്‍ വീഴ്ത്തി. നീതിനിര്‍വഹണത്തിലെ ഇത്തരം അപചയങ്ങള്‍ക്കെതിരായ ജാഗ്രതയോടെയുള്ള ചുവടുവയ്പാണ് സുപ്രിംകോടതിയുടേത്. ഒരു ഹേബിയസ് കോര്‍പ്പസ് ഹരജിയുടെ തലത്തില്‍ നിന്നു തീവ്രവാദാരോപണത്തിലേക്കും ലൗജിഹാദിലേക്കും മറ്റും ഹാദിയാ കേസ് മാറുന്നത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്. ജനാധിപത്യ സംവിധാനങ്ങളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ട ഭരണകൂടം തന്നെ ഇത്തരം ബാഹ്യഇടപെടലുകള്‍ക്ക് വഴിതുറക്കുന്നുവെന്നത് അപകടകരമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരേ സാമൂഹിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഉയര്‍ത്തിയ ശക്തമായ ജനകീയ പ്രതിരോധത്തിന്റെ വിജയം കൂടിയാണ് ഹാദിയാ കേസില്‍ ഉണ്ടായതെന്നും എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിരുന്നൊരുക്കി സോണിയ: സിപിഎമ്മിനും- ഐയ്ക്കും ക്ഷണം, മായാവതി പിന്നോട്ട്!പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിരുന്നൊരുക്കി സോണിയ: സിപിഎമ്മിനും- ഐയ്ക്കും ക്ഷണം, മായാവതി പിന്നോട്ട്!

മോദി- അമിത്ഷാ ചാക്കിട്ടുപിടുത്തും രാജ്യസഭയിലേക്കും... എസ്.പി- ബി.എസ്.പി മഹാസഖ്യത്തെ പൊളിച്ചടുക്കി.

English summary
NIA's allegation against shefin jahan is planed aginst muslims says SIO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X