നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ! കെ സുരേന്ദ്രന് ചുട്ടമറുപടി!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: സിപിഎമ്മിന്റെ കർഷക സംഘടനയായ അഖില ഭാരതീയ കിസാൻ സഭയുടെ കർഷക സമരത്തെ ഐതിഹാസികം എന്നേ വിശേഷിപ്പിക്കാനാകൂ. അടുത്തിടെ രാജ്യം കണ്ട ഏറ്റവും ആവേശഭരിതമായ സമരമായിരുന്നു മെലിഞ്ഞ്, എല്ലുന്തിയ ഒരു ലക്ഷത്തോളം കർഷകരുടെ ആ നടത്തം. ആദ്യം മുഖം തിരിച്ച മാധ്യമങ്ങൾക്കും സർക്കാരിനും ഒടുക്കം ഈ കർഷകരുടെ നിശ്ചയദാർഢ്യത്തെ അംഗീകരിക്കേണ്ടതായി വന്നു.

അപ്പോഴും ഇത് അനാവശ്യ സമരമാണെന്നും മാവോയിസ്റ്റ് സമരമാണെന്നും കലാപത്തിനുള്ള കോപ്പ് കൂട്ടലാണ് എന്നും പറയാൻ ആളുകളുണ്ടായി. സംഘപരിവാർ അണികളും നേതാക്കളും അടക്കം നടത്തുന്ന പ്രചരണം ഇത്തരത്തിലാണ്. ബിജെപി നേതാവ് കെ സുരേന്ദ്രൻ കർഷകരെ സമരത്തെ കലാപ ശ്രമമാക്കി ചിത്രീകരിച്ച് രംഗത്ത് വന്നിരുന്നു. സുരേന്ദ്രന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ.

ഇവരാണ് ഇന്ത്യയുടെ അവകാശികൾ

ഇവരാണ് ഇന്ത്യയുടെ അവകാശികൾ

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: അടുത്ത ലോക്സഭാ ഇലക്ഷൻ വരെ സമരം ചെയ്യുന്ന എല്ലാ ആൾക്കാരും ഒന്നുകിൽ മാവോവാദികളോ അല്ലെങ്കിൽ വിധ്വംസക ശക്തികളോ ആയി മുൻ‌കൂർ പ്രഖ്യാപിച്ചിരിക്കുന്നു. അവരെല്ലാം വലിയ കലാപകാരികളാണ്. പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകൾ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപി നേതാക്കന്മാർ നടത്തുന്നത്. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവർ മാവോയിസ്റ്റുകൾ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ. ഇവരെ നിങ്ങൾ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണിൽ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോൾ എങ്ങനെ കാണും.

സത്യം ഇടിവെട്ടുപോലെ വരും

സത്യം ഇടിവെട്ടുപോലെ വരും

നിങ്ങളിപ്പോൾ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവർഗം സ്വപ്‌നം കാണാൻ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തെ അവർ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരും. സമരം സംഘടിപ്പിച്ചത് സിപിഎമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ, മിസ്റ്റർ സുരേന്ദ്രൻ അവരുടെ കയ്യിൽ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു. നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയർന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവർത്തനമാക്കുന്ന കളിക്കുപിന്നിൽ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം എന്നാണ് സനലിന്റെ പോസ്റ്റ്.

കലാപമായിരുന്നു ലക്ഷ്യമെന്ന്

കലാപമായിരുന്നു ലക്ഷ്യമെന്ന്

കർഷക സമരത്തെക്കുറിച്ച് കെ സുരേന്ദ്രന്റെ പ്രതികരണം ഇതായിരുന്നു: സത്യത്തിൽ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പുകൾക്കുശേഷം മഹാരാഷ്ട്രയിൽ ഇതു രണ്ടാം തവണയാണ് ഈ ഗൂഡാലോചന നടക്കുന്നത്. ആദ്യം പ്ളാൻ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. ദേവേന്ദ്ര ഫട്നാവീസ് ഈ നീക്കവും സമർത്ഥമായി നേരിട്ടു. ബംഗാളിൽ കൃഷിക്കാരെ കോർപ്പറേററുകൾക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോൾ കർഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത്. അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവർ. വിയററ് നാം യുദ്ധത്തിൽ കമ്യൂണിസ്ടുകളെ കൊന്നൊടുക്കാൻ പണം വാരി എറിഞ്ഞവർക്കുവേണ്ടിയാണ് അവർ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോർമ്മിക്കണം.

മാവോവാദികളും വിധ്വംസക ശക്തികളും

മാവോവാദികളും വിധ്വംസക ശക്തികളും

ഇനിയും ഇത്തരം നീക്കങ്ങൾ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം. വലിയ വായിൽ സമരത്തെ പുകഴ്ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സി. പി. എമ്മിനു കിട്ടിയത് വെറും ഒന്നേ കാൽ ശതമാനം വോട്ടാണ്. കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയൻ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തിൽ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത് എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

ഐതിഹാസികമായ സമരം

ഐതിഹാസികമായ സമരം

നാസികില്‍ നിന്നും 180ലധികം കിലോമീറ്ററുകളാണ് പട്ടിണിപ്പാവങ്ങളായ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ചെങ്കൊടിക്ക് കീഴില്‍ ഒന്നായി മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്. ആദ്യ ദിവസങ്ങളില്‍ മാധ്യമശ്രദ്ധയില്‍ നിന്നും അവഗണിക്കപ്പെട്ടുവെങ്കിലും സോഷ്യ മീഡിയ ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പത്തി താഴ്‌ത്തേണ്ടി വന്നു. വന്‍ ജനപിന്തുണ കര്‍ഷക മാര്‍ച്ചിന് ലഭിച്ചതോടെ സര്‍ക്കാരിന് മുട്ട് മടക്കേണ്ടതായി വന്നു. നിയസഭാ മന്ദിരം വളയുന്നതിന് മുന്‍പേ സര്‍ക്കാര്‍ ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സമരക്കാര്‍ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച ശേഷമാണ് കര്‍ഷകര്‍ തങ്ങളുടെ ഐതിഹാസികമായ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങിയത്. കർഷകരുടെ സഹന സമരത്തിന്റെ വിജയം ബിജെപി സർക്കാരിന്റെ ക്രെഡിറ്റിലാക്കാൻ സംഘപരിവാർ വൻ സോഷ്യൽ മീഡിയ പ്രചാരണമാണ് നടത്തുന്നത്.

സുരേന്ദ്രന് മറുപടി

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

പൊള്ളിയടർന്ന ശരീരങ്ങൾ.. വസ്ത്രം മുഴുവനായും കത്തിപ്പോയി.. കാട്ടുതീയിലെ ദുരിതക്കാഴ്ചകൾ ഞെട്ടിക്കും!

ദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sanal Kumar Sasidharan's reply to K Surendran's allegation against Long March

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്