മോദി- അമിത്ഷാ ചാക്കിട്ടുപിടുത്തും രാജ്യസഭയിലേക്കും... എസ്.പി- ബി.എസ്.പി മഹാസഖ്യത്തെ പൊളിച്ചടുക്കി

  • Written By: Rakhi
Subscribe to Oneindia Malayalam

നിയമസഭ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാന ഭരണം പിടിച്ചെടുക്കാൻ ബിജെപി നടത്തുന്ന ചാക്കിട്ട്പിടുത്തം രാജ്യസഭാ സീറ്റിലും പയറ്റുന്നതോടെ പ്രതിപക്ഷ പാർട്ടികളുടെ നിലനിൽപ്പ് ഭീഷണിയിലാവുന്നു. രാജ്യസഭയിലേക്ക് മൽസരം മുറുകിയിരിക്കെ മറ്റുപാർട്ടികളിലെ എം.എൽ.എമാരെ മറുകണ്ടം ചാടിപ്പിച്ചും വിജയം ഉറപ്പില്ലാത്ത സീറ്റുകളിൽ കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയുമാണ് മോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ പുതിയ തന്ത്രം അരങ്ങേറുന്നത്. പതിവ് പോലെ കോൺഗ്രസിന്റെ ബലഹീനതയും നേതാക്കൾക്കിടയിലെ പൊട്ടിത്തെറിയും ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്. ഗുജറാത്തിലും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ് ബിജെപി തങ്ങളുടെ തന്ത്രം പ്രധാനമായും പ്രയോഗിക്കുന്നത്.
ലോക്‌സഭയിൽ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ ഇതില്ലാത്തത് പല ബില്ലുകളും പാസാക്കുന്നതിൽ കേന്ദ്രസർക്കാരിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാരുമായി സംസാരിച്ച ശേഷമാണ് പല ബില്ലുകളും പാസാക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നത്. ജി.എസ്.ടി ബില്ല് അവതരണത്തിലടക്കം ഇതു കേന്ദ്രസർക്കാരിന് ഏറെ തലവേദനയായിരുന്നു. ഈ പശ്ചാത്തലത്തിൽ രാജ്യസഭയിൽ കേവല ഭൂരിപക്ഷം നേടാനായാൽ പോലും ബി.ജെ.പിക്ക് അത് വലിയ നേ്ട്ടമാവും.

കോൺഗ്രസിന് പാര നോതാക്കൾ

കോൺഗ്രസിന് പാര നോതാക്കൾ

നേതാക്കൾ മറുകണ്ടം ചാടുന്നതും വിമതരാവുന്നതും കോൺഗ്രസിനിപ്പോൾ വലിയ തലവേദനയായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വലിയ ഒറ്റകക്ഷിയായിട്ടും ഭരണം നേടാൻ കഴിയാതിരുന്നതും ത്രിപുരയിൽ സംപൂജ്യരായതും നേതാക്കളുടെ കാലുവാരൽ മൂലമാണ്. ഗുജറാത്തിൽ രാജ്യസഭാ ടിക്കറ്റ് ലഭിക്കാതിരുന്ന പിസിസി ജനറൽ സെക്രട്ടറി പി.കെ.വലേറ സ്വതന്ത്രനായി നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.സീറ്റിൽ അവഗണിച്ചെന്നാരോപിച്ച് ഗുജറാത്ത് മഹിളാ കോൺഗ്രസ് അധ്യക്ഷ സൊനാൽ ബെൻ പട്ടേൽ രാജിയും വെച്ചു. ഇതുമുലതാക്കി ബി.ജെ.പി മൂന്നാം സ്ഥാനാർത്ഥിയേയും അവതരിപ്പിച്ചിട്ടുണ്ട്. കക്ഷി നിലയനുസരിച്ച് ഗുജറാത്തിലെ നാലുസീറ്റിൽ രണ്ടെണ്ണത്തിൽ വീതം ബിജെപിക്കും കോൺഗ്രസിനും ജയിക്കാനാവുമെന്ന സ്ഥിതിയായിരുന്നു.

ഉള്‍പോര്

ഉള്‍പോര്

കേന്ദ്രമന്ത്രിമാരായ പുരുഷോത്തം റുപാലയെയും മൻസൂക് മണ്ഡാവിയയെയും ഈ സീറ്റുകളിൽ വിജയിപ്പിക്കാനായിരുന്നു ബിജെപി തീരുമാനിച്ചിരുന്നത്. അമിബെൻ യാഗ്‌നിക്, നരൻ റാത്വ എന്നിവരെ സ്ഥാനാർത്ഥികളായി കോൺഗ്രസും പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ കോൺഗ്രസ് എംഎൽഎമാരുടെ തന്നെ പിന്തുണയോടെ പി.കെ.വലേറ നാമനിർദേശ പത്രിക നൽകിയതോടെ കോൺഗ്രസ് നേതൃത്വം ആപ്പിലായി. നരൻ റാത്വയുടെ നാമനിർദേശ പത്രിക തള്ളപ്പെടാൻ സാധ്യതയുള്ളതിനാലാണ് വലേറ പത്രിക നൽകിയതെന്ന വാദവുമായി മുഖം രക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ പോരാണ് മറനീക്കിപുറത്തുവന്നത്. ഇതവസരമാക്കി മുൻ എംഎൽഎ കിരിത് സിങ് റാണയെ മൂന്നാംസ്ഥാനാർത്ഥിയാക്കി ബിജെപി രംഗത്തുവന്നിട്ടുണ്ട്.

പട്ടേൽ വിജയം ആവർത്തിക്കുമോ

പട്ടേൽ വിജയം ആവർത്തിക്കുമോ

സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനെ കഴിഞ്ഞ ആഗസ്റ്റിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ബിജെപി ശ്രമിച്ചിരുന്നു.
ഗുജറാത്തിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മൽസരം നടന്നപ്പോൾ ബിജെപി നിർത്തിയ മൂന്നാം സ്ഥാനാർഥി ബൽവന്ദ്‌സിങ് രാജ്പുട്ടിനെയാണ് അഹമ്മദ് പട്ടേൽ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപി പയറ്റുന്ന ഇതരപാർട്ടികളെ കോൺഗ്രസും ചാക്കിട്ടുപിടിച്ചതോടെ ബി.ജെപി പരാജയം രുചിച്ചു. പട്ടേലിനെ പരാജയപ്പെടുത്തായിൽ അത് സോണിയാഗാന്ധിയുടെ പരാജയമായി വിലയിരുത്തപ്പെടുമെന്നതിനാൽ ഏറെ തന്ത്രങ്ങൾ ബി.ജെപി പയറ്റിയെങ്കിലും ഇതിനെയെല്ലാം മറികടക്കാൻ കോൺഗ്രസിനായി. ഗുജറാത്ത് പിസിസി ഐക്യത്തോടെ ഇതിനായി പരിശ്രമിച്ചതും തുണയായി. എന്നാൽ ഇപ്പോൾ പിസിസിയിൽ തന്നെ വലിയ പൊട്ടിത്തെറിയുണ്ടായ സാഹചര്യത്തിൽ കോൺഗ്രസിന്റെ നില പരുങ്ങലിലായിട്ടുണ്ട്.

ആ സഖ്യവും പൊളിക്കും

ആ സഖ്യവും പൊളിക്കും

ഉത്തർപ്രദേശിൽ ബന്ധവൈരികളായ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചുകൈകോർക്കുന്ന അപൂർവ്വതയ്ക്കാണ് രാജ്യസഭാ സീറ്റ് മത്സരം സാക്ഷിയാവുന്നത്. പരസ്പരം പിന്തുണ നൽകി ബിജെപിയുടെ മുന്നേറ്റം തടയുകയായിരുന്നു ഇരുപാർട്ടികളുടെയും ലക്ഷ്യം. നിലവിലെ കക്ഷിനിലയനുസരിച്ച് ഉത്തർ പ്രദേശിലെ പത്തു സീറ്റുള്ളതിൽ എട്ടെണ്ണത്തിൽ ബിജെപിക്കും ഒരു സീറ്റിൽ സമാജ്‌വാദി പാർട്ടിക്കും ജയിക്കാനാവും. എസ്.പി, ബി.എസ്.പി സഖ്യത്തിന് കോൺഗ്രസ് കൂടി പിന്തുണയർപ്പിച്ചതോടെ ബി.എസ്.പി സ്ഥാനാർത്ഥി പിന്തുണയോടെ ബിഎസ്പി സ്ഥാനാർഥി ഭീംറാവു അംബേദ്കറും ജയിക്കുമെന്ന അവസ്ഥയായിരുന്നു. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.പി നേതാവ് നരേഷ് അഗർവാൾ ബിജെപിയിലേക്ക് ചാഞ്ഞതോടെ ഒമ്പത് സീറ്റ് നേടാമെന്ന അവസ്ഥയാണ്.

പരുങ്ങലില്‍

പരുങ്ങലില്‍

ബിജെപിക്കും സഖ്യകക്ഷികൾക്കും 324 വോട്ടുണ്ട്. ഇതിവെച്ച് എട്ടുപോരെ നിഷ്പ്രയാസം വിജയിപ്പിക്കാനാവും. ശേഷിക്കുന്ന 28 വോട്ടും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും നരേഷ് അഗർവാളിന്റെയും മകൻ നിതിൻ അഗർവാളിന്റെയും വോട്ടുകളും ലഭിക്കുന്നതോടെ ബി.എസ്.പിയുടെ നില ഏറെ പരുങ്ങലിലാവും. മഹാരാഷ്ട്രയിലെ ആറു സീറ്റിൽ മൂന്നെണ്ണം ബിജെപിയും ശിവസേനയും കോൺഗ്രസും എൻസിപിയും ഓരോ സീറ്റും ജയിക്കും. ഇവിടെയും കോൺഗ്രസിന് നേതാക്കളുടെ പടപ്പുറപ്പാട് തലവേദനയാവുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Game on, the BJP signalled on Monday by fielding 11 candidates for the 10 Rajya Sabha seats from Uttar Pradesh up for grabs in elections later this month.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്