നിലമ്പൂരിൽ ആദ്യ ഫലസൂചനകളിൽ ആര്യാടൻ ഷൗക്കത്തിന്റെ കുതിപ്പ്; ആവേശത്തിൽ യുഡിഎഫ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ തന്നെ മറ്റ് സ്ഥാനാർത്ഥികളേക്കാൾ ബഹുദൂരം പിന്നിലാക്കിയാണ് ഷൗക്കത്ത് മുന്നേറുന്നത്. പോസ്റ്റൽ വോട്ടിലും വോട്ടിംഗ് യന്ത്രങ്ങളിലും ഷൗക്കത്തിനാണ് ലീഡ്. മണ്ഡലത്തിൽ 10,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ഷൗക്കത്ത് ജയിക്കുമെന്നാണ് യു ഡി എഫ് വിലയിരുത്തൽ.
ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഷൗക്കത്തിന് ലഭിച്ചത് 3614 വോട്ടുകളുടെ ലീഡാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് 3195 വോട്ടുകളാണ് ലഭിച്ചത്. അതേസമയം മുൻ എം എൽ എയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അൻവർ 1588 വോട്ടുകൾ പിടിച്ചു. എൻ ഡി എ സ്ഥാനാർത്ഥി 400 വോട്ടുകളാണ് നേടിയത്.

2021 ൽ ആദ്യ റൗണ്ടിൽ യു ഡി എഫ് ലീഡ് 3 വോട്ടുകളായിരുന്നു. എന്നാൽ നിലവിൽ അത് 419 വോട്ടുകളാണ്. അതേസമയം യു ഡി എഫ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയ വഴിക്കടവിൽ കണക്കുകൂട്ടിയ വോട്ടുകൾ ആദ്യ റൗണ്ടിൽ ലഭിച്ചില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തുന്നത്. ആദ്യ റൗണ്ടിൽ 500 വോട്ടിന്റെ ലീഡാണ് യു ഡി എഫ് പ്രതീക്ഷിച്ചത്. യു ഡി എഫ് വോട്ടുകളിലാണ് അൻവർ കടന്നുകയറിയതാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
ആദ്യ റൗണ്ടിൽ 1000 വോട്ടുകൾ ലഭിക്കുമെന്നായിരുന്നു അൻവറിന്റെ കണക്കുകൂട്ടൽ. വഴിക്കടവ് പഞ്ചായത്തിലെ ആദ്യ നാല് റൗണ്ടിൽ 5000 മുതൽ 7000 വോട്ട് വരെ നേടാനാകുമെന്നും അൻവർ പ്രവചിച്ചിരുന്നു. നിലവിലെ രീതിയിലാണ് ലീഡ് പോകുന്നതെങ്കിൽ മണ്ഡലത്തിൽ അൻവറിന് വലിയ മുന്നേറ്റം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം അൻവറിന്റെ ലീഡ് യു ഡി എഫ് കേന്ദ്രങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ നിലയിൽ അൻവർ വോട്ട് പിടിച്ചാൽ, ഷൗക്കത്ത് വിജയിച്ചാലും യു ഡി എഫിന് പല കാര്യങ്ങളിലും നേതൃത്വത്തിന് ഉത്തരം പറയേണ്ടു വരും. പ്രത്യേകിച്ച് അൻവറിന്റെ കാര്യത്തിവൽ വിഡി സതീശൻ കൈക്കൊണ്ട നിലപാടുകൾ അടക്കം ചോദ്യചെയ്യപ്പെടും.
അതേസമയം എൽ ഡി എഫ് ക്യാമ്പിന് ചിരി നൽകുന്നതാണഅ ഈ കണക്കുകൾ. അൻവർ യു ഡി എഫ് വോട്ടുകളിൽ വിള്ളൽ വരുത്തുമെന്നാണ് തുടക്കം മുതൽ എൽ ഡി എഫ് പ്രവചിച്ചത്. അതിന് സമാനമായ രീതിയിൽ വോട്ടുകണക്കുകൾ പോകുമ്പോൾ പരാജയം രുചിച്ചാലും എൽ ഡി എഫിന് പറഞ്ഞ് നിൽക്കാനുള്ള വഴിയാണ് ഇപ്പോൾ ഒരുങ്ങുന്നത്.












Click it and Unblock the Notifications