നിലമ്പൂരിന്റെ വിധിയെന്ത്? പോളിംഗില്‍ മികച്ച മുന്നേറ്റം, പ്രതീക്ഷയോടെ മുന്നണികള്‍
ഒരു മാസത്തിന് അടുത്ത് നീണ്ടുനിന്ന വാശിയേറിയ പ്രചരണങ്ങള്‍ക്കും ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും ഒടുവില്‍ നിലമ്പൂരിന്റെ വിധിയെഴുതി വോട്ടര്‍മാര്‍. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിന് മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിച്ചത്. പോളിംഗ് സമയം അവസാനിച്ചപ്പോള്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 73 ശതമാനമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ്.
കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പുറത്തുവിടും. വൈകീട്ട് അഞ്ച് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്ക് പ്രകാരം 70.76% ആണ് നിലമ്പൂരിലെ പോളിംഗ്. പോളിംഗ് ആരംഭിച്ചപ്പോള്‍ തൊട്ട് മികച്ച രീതിയില്‍ ആണ് വോട്ടെടുപ്പ് മുന്നോട്ട് പോയത്. ഉച്ചയ്ക്ക് മുന്‍പ് തന്നെ നിലമ്പൂരിലെ എല്ലാ പഞ്ചായത്തുകളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

ഉച്ചയ്ക്ക് ഒരു മണി വരെ 46 ശതമാനം പോളിംഗ് നിലമ്പൂരില്‍ രേഖപ്പെടുത്തിയിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷമാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 76.6 ശതമാനമായിരുന്നു നിലമ്പൂരിലെ പോളിംഗ്. ചെറിയ വാക്കുതര്‍ക്കങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. 1200 പൊലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ ആണ് വോട്ടെടുപ്പ് നടന്നത്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് മാങ്കുത്ത് എല്‍ പി സ്കൂളിലും യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്മെന്റ് എല്‍ പി സ്കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ ഡി എ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആണ് വോട്ട് ചെയ്യാനായി എത്തിയത്. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍ തന്നെ അതീവ പ്രാധാന്യത്തോടെയാണ് നിലമ്പൂരിലെ ഫലത്തെ മുന്നണികള്‍ നോക്കി കാണുന്നത്. മണ്ഡലത്തിലെ ആദ്യ രണ്ട് തിരഞ്ഞെടുപ്പിലും സിപിഎമ്മിനായിരുന്നു ജയമെങ്കിലും പിന്നീട് മണ്ഡലം കോണ്‍ഗ്രസ് കോട്ട, പ്രത്യേകിച്ച് ആര്യാടന് മുഹമ്മദിന്റെ കോട്ടയാകുന്നതായിരുന്നു കണ്ടത്.
2011 വരെ ആര്യാടന് മുഹമ്മദ് ആണ് നിലമ്പൂരില്‍ നിന്ന് ജയിച്ചത്. എന്നാല്‍ 2016 ല്‍ പിവി അന്‍വറിനെ മുന്നില്‍ നിര്‍ത്തി സിപിഎം നടത്തിയ സ്വതന്ത്ര പരീക്ഷണം വിജയം കണ്ടു. ആര്യാടന്റെ മകന് ആര്യാടന് ഷൗക്കത്തിനെ പരാജയപ്പെടുത്തി അന്‍വര്‍ നിയമസഭയില്‍ എത്തിയത് സിപിഎം സ്വതന്ത്രനായിട്ടായിരുന്നു. പിന്നീട് 2021 ലും അന്‍വര്‍ തന്നെ നിലമ്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം സിപിഎമ്മുമായി അന്‍വര്‍ ഇടഞ്ഞതോടെയാണ് മണ്ഡലത്തിന്റെ ചിത്രം മാറിയത്. സിപിഎമ്മുമായുള്ള പോരിനിടെ നിലമ്പൂരിലെ എംഎല്‍എ സ്ഥാനം അന്‍വര്‍ രാജി വെച്ചതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications