കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹയര്‍സെക്കന്‍ററിക്കാര്‍ ഇനി ശനിയാഴ്ച പഠിയ്കേണ്ട

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ ശനിയാഴ്ച ദിവസങ്ങളില്‍ ക്ളാസ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. പകരം തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാലര വരെയായിരിയ്ക്കും കഌസുകള്‍ നടത്തുക. ഒരു ദിവസം ഏഴ് പീരിയഡ് ഉണ്ടാകും.

ഹയര്‍സെക്കന്ററിയിലെ ശനിയാഴ്ചത്തെ കഌസ് ഒഴിവാക്കണമെന്ന് ലബ്ബകമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായത്. വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗമാണ് തീരുമാനം എടുത്തത്.

Pk Abdu Rabb

ശനിയാഴ്ച ക്ളാസ് ഒഴിവാക്കണമെന്ന് ഹയര്‍സെക്കന്ററി അധ്യാപകര്‍ ഏറെ നാളയാി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചകള്‍ സര്‍ക്കാര്‍ നല്‍കുന്ന തൊഴില്‍നൈപുണ്യ പരിശീലനത്തിനും മറ്റും ഉപയോഗിയ്ക്കും. ജീനിയര്‍ അധ്യാപകരെ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ സീനിയര്‍ അധ്യാപകരാക്കും.

ജോലിഭാരം കണക്കിയെടുക്കാതെ സര്‍വ്വീസില്‍ പ്രവേശിയ്ക്കുന്നവര്‍ ജൂനിയര്‍ തസ്തികയിലാവും നിയമിയ്ക്കപ്പെടുന്നത്. അഞ്ച് വര്‍ഷമാകുമ്പോള്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിയ്ക്കും. ആലപ്പുഴ പത്തനംതിട്ട ജില്ലകള്‍ക്കായി ചെങ്ങന്നൂരില്‍ ഹയര്‍സെക്കന്‍ഡറി മേഖലാ ഓഫീസ് തുടങ്ങും.

English summary
No classes in Saturdays for higher secondary students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X