കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം കൊവിഡ് മുക്തം;'നിങ്ങളാണ് ഹീറോസ്'എന്ന് കളക്ടർ!കാസർഗോഡിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; ജില്ല കൊവിഡ് മുക്തമായതായി കളക്ടർ. നിലവിൽ ആരും വൈറസ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ ഇല്ലെന്ന് കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. കൊവിഡിനെതിരെ പോരാടിയ ആരോഗ്യ പ്രവർത്തകരം അഭിന്ദിച്ച് പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

തിരുവനന്തപുരം ജില്ലയിൽ നിലവിൽ കോവിഡ് രോഗത്തിന് ചികിത്സയിൽ തുടരുന്ന ആരുംതന്നെയില്ലെന്നു സന്തോഷപൂർവം അറിയിക്കുന്നു . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സായിലിരുന്ന അവസാനത്തെ ആളും രോഗമുക്തനായി മടങ്ങിയതിലൂടെയാണ് ഇത്. തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമ ബീവിയും വർക്കല സ്വദേശി ബൈജുവുമാണ് ചികിത്സ പൂത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.ഇരുവർക്കും ആശംസകൾ.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ ത്യാഗനിർഭരമായ സേവനത്തെ അഭിനന്ദിക്കുന്നു, അദ്ദേഹം കുറിച്ചു.

corona-158459438

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കാസർഗോഡ് ജില്ലയും വളരെ വേഗം തന്നെ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണെന്ന് ഇന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു. 175 കേസുകളായിരുന്നു ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഇതുവരെ 89 പേരാണ് ചികിത്സ തേടിയത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി. ഏറ്റവും അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിട്ടു. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 200 ഓളം വരുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
രാജ്യത്തിന് മുന്നില്‍ നെഞ്ചും വിരിച്ച് കേരളം | Oneindia Malayalam

അതിനിടെ ഇന്ന് സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ രോഗമുക്തി നേടി. കണ്ണൂരിൽ മൂന്ന് പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കണ്ണൂരിൽ രണ്ട് പേരും കാസർഗോഡ് രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 20773 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 20255 പേർ വീടുകളിലും 518 പേർ ആശുപത്രികളിലുമാണ്. ഇന്ന് പുതുതായി 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ പ്രവാസികൾ എത്തുക ഈ നാല് ജില്ലകളിൽ നിന്ന്!! എയർപോർട്ടിന് സമീപം ക്വാറന്റീൻ ഒരുക്കുംഏറ്റവും കൂടുതൽ പ്രവാസികൾ എത്തുക ഈ നാല് ജില്ലകളിൽ നിന്ന്!! എയർപോർട്ടിന് സമീപം ക്വാറന്റീൻ ഒരുക്കും

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് ! 4പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് ! 4പേർക്ക് രോഗമുക്തി

English summary
no covid case in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X