Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് പോയി കാര്‍ഡ് വന്നു; പെട്രോള്‍ അടിക്കാന്‍ ഇനി കാര്‍ഡും വേണ്ട!!!

നോട്ടും വേണ്ട, കാര്‍ഡും വേണ്ട പണമിടപാടുകള്‍ക്ക് ഇനി വരലടയാളം മതി. ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ തെരഞ്ഞെടുത്ത 1000 പെട്രോള്‍ പമ്പുകളില്‍ ഇതു നിലവില്‍ വരും.

കൊച്ചി: കറന്‍സി രഹിത സമ്പത്ത് വ്യവസ്ഥയ്ക്ക് ഗതി വേഗം പര്‍ന്നത് ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകളാണ്. എന്നാല്‍ കാര്‍ഡും വഴി മാറുകയാണ്. വിരളടയാളം കൊണ്ട് പണം അടക്കാന്‍ കഴിയുന്ന പുതിയ ആശയത്തിനാണ് ഇപ്പോള്‍ രൂപം കൊടുത്തിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുത്ത 1000 പെട്രോള്‍ പമ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കുക. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ പമ്പുകളിലേക്ക് ഇതു വ്യാപിപ്പിക്കും.

ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിച്ച് ഇന്ധനം നല്‍കലാണ് ലക്ഷ്യം. പണം നല്‍കുന്നതിനു പകരം മെഷീനില്‍ വിരലമര്‍ത്തിയാല്‍ മതി പണം ഇടപാടുകാരന് കൈമാറാനുള്ള മാര്‍ഗം തെളിയും.

ഡിജിറ്റല്‍ ധന ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കി തുടങ്ങും.

സംഗതി സിംപിളല്ലേ..

ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ബയോമെട്രിക് അറ്റന്‍ഡന്‍സ് മെഷീന്റെ മറ്റൊരു രൂപമാണിത്. ഇതൊരു ഇടങ്ങേറു പിടിച്ച ഇടപാടാണെന്നു കരുതേണ്ട. സംഗതി സിംപിളാണ്. പെട്രോള്‍ പമ്പിലെ ഫിംഗര്‍ പ്രിന്റ് റീഡറില്‍ വിരലടയാളം പതിഞ്ഞാലുടന്‍ ഉപഭോക്താവിന്റെ ആധാര്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. നമ്പരും പേരും ഉറപ്പിച്ചാല്‍ ബാങ്കിന്റെ പേരും അക്കൗണ്ട് നമ്പറും കാണാം. തുക ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താല്‍ ബാങ്കില്‍ നിന്ന് പണം ഡീലറുടെ അക്കൗണ്ടിലേക്ക് മാറും. റീഡറില്‍ നിന്നും ലഭിക്കുന്ന സ്ലിപ്പ് പമ്പ് ജീവനക്കാരനു കൈമാറിയാല്‍ ഇന്ധനം ലഭിക്കും.

സുരക്ഷിത മാര്‍ഗം

നോട്ട് ഇല്ലാതാകുന്നു പകരം ഇടപാടുകള്‍ക്ക് കാര്‍ഡ് എത്തുന്നു എന്നു കേട്ടപ്പോള്‍ എല്ലാവരും പേടിച്ചത് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളിലെ സുരക്ഷിതത്വത്തേക്കുറിച്ചാണ്. എന്നാല്‍ പുതിയ സംവിധാനം മറ്റെന്തിനേക്കാളും സുരക്ഷിതമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

പോക്കറ്റടിക്കില്ല കൈമോശം വരില്ല

വിരളടയാളം ഉപയോഗിച്ച് ഇടപാടു നടത്താന്‍ സാധിക്കുന്ന അവസ്ഥ രാജ്യത്തുടനീളം സംഭവിക്കുകയാളണെങ്കില്‍ ഏറ്റവും സുരക്ഷിതമായ സാമ്പത്തീക ഇടപാടു മാര്‍ഗമായും ഇതിനെ കരുതാം. ആരെങ്കും പോക്കറ്റടിക്കുമെന്നോ കൈമോശം വരുമെന്നോ ഭയക്കണ്ട. പണം ഇല്ലാതെ വരുന്ന അവസ്ഥയും ഉണ്ടാകില്ല. പക്ഷെ അക്കൗണ്ടില്‍ പണം വേണമെന്ന് മാത്രം.

അടുത്ത പടി

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ നിറയ്ക്കാന്‍ ജീവനക്കാരുടെ സഹായം വേണ്ടി വരില്ല. ഉപഭോക്താവിന് സ്വയം പമ്പ് ഉപയോഗിക്കാവുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+