ഇന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; കനത്ത പിഴയും ഉപദേശവും...
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇന്ധനം നല്‍കേണ്ടതില്ലെന്ന തീരുമാനം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരപരിധിയില്‍ നടപ്പാക്കി തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം കാക്കനാട് ബിപിസിഎല്‍ പെട്രോള്‍ പമ്പില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നിര്‍വഹിച്ചു.
ഹെല്‍മറ്റ് ബോധവല്‍ക്കരണം ശിക്ഷായിളവല്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ബോധവല്‍ക്കരണ ക്യാംപെയ്ന് ഉണ്ടെന്നു കരുതി നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കില്ല. ബോധവല്‍ക്കരണത്തിനൊപ്പം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും. നിയമം ലംഘിക്കുന്നവര്‍ക്കു ശിക്ഷയും പിഴയും ഉറപ്പാക്കും.
Read More: ശ്രീനിവാസന് ഇത് എന്ത് ഭാവിച്ചാണ്? രക്തസാക്ഷികളെ സൃഷ്ടിയ്ക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തെന്ന്

ബോധവല്‍ക്കരണ പരിപാടി വലിയമാറ്റമുണ്ടാക്കും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണമാണു ലക്ഷ്യമെന്നതിനാല്‍ ഹെല്‍മറ്റ് ഇല്ലെങ്കിലും തല്ക്കാലം ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കും. ഇന്ന് മുതല്‍ പദ്ഥി നടപ്പിലാക്കുന്ന ജില്ലകളില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബോധവത്കരണം നടത്തും.
എന്നാല്‍ പിന്നെയും ഹെല്‍മറ്റില്ലാതെ ഇന്ധനം നിറയ്ക്കാന്‍ എത്തിയാല്‍ പണികിട്ടും. ഒരു തവണ പിടികൂടിയിട്ടും ഹെല്‍മറ്റ് വാങ്ങാന്‍ തയാറാവാത്തവരില്‍ നിന്ന് മോട്ടോര്‍വാഹന നിയമപ്രകാരം പിഴ ഈടാക്കും. 100, 500, 1500 രൂപ വീതം പിഴവരെയാണ് ഈടാക്കുക.
'വെയര്‍ ഹെല്‍മറ്റ്, ഗെറ്റ് പെട്രോള്‍, ബീ സേഫ്' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആദ്യ രണ്ടാഴ്ച ലഘുലേഖകള്‍ വിതരണം ചെയ്യുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ അടിക്കാന്‍ എത്തുന്നവര്‍ക്കു നറുക്കെടുപ്പിലൂടെ സമ്മാനവുമുണ്ട്. തുടര്‍ന്നായിരിക്കും കര്‍ശന നടപടികളെടുക്കുക.
വാഹനാപകടങ്ങള്‍ കുറയ്ക്കുകയാണ് ഹെല്‍മ്മറ്റ് ധരിക്കുന്നത് ഉറപ്പാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇക്കാര്യം എല്ലാവര്ക്കും ബോധ്യപ്പെടണം. നിയമലംഘനം എന്നതിലുപരി സ്വന്തം ജീവന് വില നല്‍കുന്നതിനാണ് ഹെല്‍മറ്റ് ബോധവത്കരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്തെന്ന് ഗതാഗത കമ്മീഷ്ണര്‍ ടോമിന് ജെ തച്ചങ്കരി പറഞ്ഞു. പുതിയ പരീക്ഷണം ബൈക്ക് യാത്രികര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നെതെന്നും അദ്ദേഹം പറഞ്ഞു.
Read More:പശുവിനെ കൊന്നെന്നാരോപിച്ച് ജനക്കൂട്ടം വീട് തല്ലി തകര്‍ത്തു; തീവയ്ക്കുമെന്ന് ആക്രോശം!!!
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications