അട്ടപ്പാടിയില്‍ പട്ടിണിയില്ല; മധുവിന്റെ വിശപ്പും മോഷണവും മാനസിക പ്രശ്നം
തിരുവനന്തപുരം: മോഷണമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അട്ടപ്പാടിയില്‍ പട്ടിണിയാണെന്ന തരത്തില്‍ പ്രചരണം. സോഷ്യല്‍ മീഡിയവഴിയും ചില മാധ്യമങ്ങള്‍ വഴിയുമാണ് ആദിവാസികള്‍ പട്ടിണിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
മുഖം മറച്ചുള്ള പ്രതിഷേധം അംഗീകരിക്കില്ലെന്ന് സ്പീക്കർ! പ്രതിപക്ഷം കുലുങ്ങിയില്ല, സഭ പിരിഞ്ഞു...
എന്നാല്‍, അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് പട്ടിണിയില്ലെന്നും ഇത്തരം വാര്‍ത്തകള്‍ നുണകളാണെന്നും അട്ടപ്പാടി മേഖലയില്‍ താമസിക്കുന്നവര്‍ തന്നെ വ്യക്തമാക്കുന്നു. മധുവിന്റെത് മാനസിക പ്രശ്നമാണ്. വീട്ടില്‍ നിന്നും നാട്ടുകാരില്‍നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞ മധു വിശപ്പടക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

ആദിവാസി മേഖലകളില്‍ പട്ടിണിയാണെന്ന തരത്തില്‍ ഇപ്പോഴും പലരും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുമായി എത്തുന്നുണ്ട്. അവിടേക്ക് ഭക്ഷണസാധനങ്ങളുമായി പോകാന്‍ തയ്യാറാണെന്നും ചിലര്‍ അറിയിച്ചു. എന്നാല്‍, ഇങ്ങനെ ഭക്ഷണവുമായി എത്തുന്നവരെ ആദിവാസികള്‍ സ്വീകരിക്കുകയില്ലെന്നാണ് അട്ടപ്പാടി പ്രദേശത്തുള്ളവര്‍ പറയുന്നത്.
തങ്ങള്‍ ആരുടെയെങ്കിലും ഭിക്ഷ സ്വീകരിക്കുന്നവരല്ല. മാന്യമായി ജീവിക്കുന്നവരാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അട്ടപ്പാടിയെ പട്ടിണിപാവങ്ങളാക്കരുതെന്നും അവര്‍ പറയുന്നുണ്ട്. അതേസമയം, മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധുവിനെ വേണ്ടവിധത്തില്‍ പരിചരിക്കാനോ ചികിത്സ നല്‍കാനോ ഏതെങ്കിലും സംഘടനകളോ നാട്ടുകാരോ തയ്യാറായില്ല. ഇതുമൂലം വര്‍ഷങ്ങളോളമാണ് മധുവിന് കാട്ടിലെ ഗുഹയില്‍ കഴിയേണ്ടവന്നത്. ഒടുവില്‍ നാട്ടുകാരുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി ജീവന് നഷ്ടമാവുകയും ചെയ്തു. സംഭവത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications