• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എൽഡിഎഫ് നീക്കം പൊളിക്കും..കേരള കോൺഗ്രസ്,കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടില്ല;ബദൽ നീക്കവുമായി യുഡിഎഫ്

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലെ തുടർവിജയത്തിന്റെ കരുത്തിൽ യുഡിഎഫിനെ ശിഥിലമാക്കാനുള്ള പദ്ധതികൾ ഇടതമുന്നണിയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ജോസ് കെ മാണിയെ മുൻനിർത്തി മധ്യതിരുവിതാംകൂറിലേയും ഐഎൻഎല്ലിലൂടെ മലബാർ മേഖലയിലേയും നേതാക്കളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള തന്ത്രങ്ങളാണ് സിപിഎം മെനയുന്നത്.ഒപ്പം ജനാധിപത്യ കേരള കോൺഗ്രസും തങ്ങളുമായി ഇടഞ്ഞ് പാർട്ടി വിട്ടവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിലേയും കോൺഗ്രസിലേയും നേതാക്കളെയാണ് ഇടതമുന്നണി ഉന്നം വെയ്ക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ഇടത് നീക്കത്തിന്റെ പശ്ചാത്തലത്തിൽ ജോസ് കെ മാണിയേയും കൂട്ടരേയും പ്രതിരോധിക്കാനുള്ള മറുതന്ത്രം മെനയുകയാണ് യുഡിഎഫിലെ കേരള കോൺഗ്രസ് വിഭാഗം. പുതിയ വിവരങ്ങൾ ഇങ്ങനെ

പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

 ഭരണ നേട്ടം

ഭരണ നേട്ടം

യുഡിഎഫ് വിട്ടെത്തിയ ജോസ് കെ മാണിക്ക് ഇടതുമുന്നണി പ്രവേശനത്തിൽ പാലാ ഒഴികെ കാര്യമായ നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല ഭരണത്തിൽ ആവശ്യമായ പരിഗണന ലഭിക്കുകയും ചെയ്തു. ഒരു മന്ത്രിപദവിയും ചീഫ് പദവിയുമാണ് ജോസ് വിഭാഗത്തിന് ലഭിച്ചത്. ഈ നേട്ടങ്ങൾ മുൻ നിർത്തിയാണ് യുഡിഎഫിലെ അതൃപ്തരായ നേതാക്കളെ മറുകണ്ടം ചാടിക്കാൻ ജോസ് വിഭാഗം ഒരുങ്ങുന്നത്.

 ചർച്ചകൾ തുടങ്ങി

ചർച്ചകൾ തുടങ്ങി

ജോസ് കെ മാണി-പിജെ ജോസഫ് പോരിൽ ജോസഫിനൊപ്പം പോയ നേതാക്കളെ തിരികെ കൊണ്ടുവരാനാണ് ജോസ് ഒരുങ്ങുന്നത്. ഇത്തവണ യുഡിഎഫിൽ കേരള കോൺഗ്രസിലെ അഞ്ച് വിഭാഗങ്ങളിലെ നേതാക്കൾ ലയിച്ചായിരുന്നു പിജെ ജോസഫിന്റെ നേതൃത്വത്തിൽ ഒറ്റപ്പാർട്ടിയായത്. ഇതിൽ ജോസഫ് പക്ഷത്തുള്ളവരുമായി ജോസ് കെ മാണി വിഭാഗം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

സമ്മതിച്ച് നേതാക്കൾ

സമ്മതിച്ച് നേതാക്കൾ

കേരള കോൺഗ്രസ് എമ്മിന് ലഭിക്കാൻ ഇടയുള്ള ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളാണ് പാർട്ടി വിട്ട് വരുന്നവർക്കുള്ള വാഗ്ദാനം. കേരള കോണ്ഡഗ്രസിൽ ഡെപ്യൂ്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിക്കുന്ന നേതാക്കൾ താനുമായി നടത്തിയെന്ന് ജോസ് വെളിപ്പെടുത്തിയിരുന്നു.

പുന:സംഘടന

പുന:സംഘടന

യുഡിഎഫിൽ നിന്നും എത്തുന്ന നേതാക്കളെ ഉൾക്കൊള്ളാൻ ജില്ലാ കമ്മിറ്റികളുടേയും സംസ്ഥാന കമ്മിറ്റികളുടേയും പുന:സംഘടന ജോസ് പക്ഷം നീട്ടിവെച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനോടകം തന്നെ ജോസ് കെ മാണി തങ്ങളുടെ പക്ഷത്തുള്ള നേതാക്കളെ ബന്ധപ്പെട്ടതായി കേരള കോൺ‍ഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് വ്യക്തമാക്കുന്നുണ്ട്.

 ജനാധിപത്യ കേരള കോൺഗ്രസും

ജനാധിപത്യ കേരള കോൺഗ്രസും

അതേസമയം ജോസഫ് വിഭാഗത്തെ കൂടാതെ കെ ഫ്രാൻസിസ് ജോർജിനൊപ്പം ജോസഫ് ഗ്രൂപ്പിലേക്കു മടങ്ങിയവരിൽ ഒരു വിഭാഗത്തെ എത്തിക്കാനുള്ള ശ്രമമാണ് ജനാധിപത്യ കേരള കോൺഗ്രസ് നടത്തുന്നത്.തിരുവനന്തപുരം, പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ നിന്നുള്ള എതിർക്യാമ്പ് നേതാക്കളെയാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നത്.

 ചർച്ചകൾ തുടങ്ങി

ചർച്ചകൾ തുടങ്ങി

തിരഞ്ഞെടുപ്പിൽ ജയിച്ച ജനാധിപത്യ കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ സർക്കാരിൽ രണ്ട് കോർപറേഷനും ഒരു ബോർഡ് അംഗത്വവും ലഭിച്ച സാഹചര്യത്തിൽ ഇക്കുറി കൂടുതൽ പദവികൾ തങ്ങൾക്ക് ലഭിക്കുമെന്ന വാഗ്ദാനവും ജനാധിപത്യ കേരള കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

 എതിർപ്പുണ്ട്

എതിർപ്പുണ്ട്

മുന്നണി മാറിയെത്തി തഴയപ്പെട്ടതിൽ ഫ്രാൻസിസിനൊപ്പം ഉള്ള നേതാക്കളിൽ പലർക്കും കടുത്ത എതിർപ്പുണ്ട്.
പാർട്ടി പുനസംഘടനയ്ക്ക് പിന്നാലെ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിപ്പ് ഫ്രാൻസിസ് ജോർജ് തന്നെ രംഗത്തെത്തിയിരുന്നു.

 ആലോചിച്ച് തിരുമാനം

ആലോചിച്ച് തിരുമാനം

നിരവധി നേതാക്കൾ മുന്നണി മാറാൻ തയ്യാറായി തങ്ങളെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് കാലുമാറിയവരെ തിരികെ ഉൾക്കൊള്ളേണ്ടതുണ്ടോയെന്നുള്ള കാര്യത്തിൽ പാർട്ടി കൂടിയാലോചന നടത്തിയ ശേഷമേ തിരുമാനമെടുക്കൂവെനനാണ് ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്.

 എൻസിപിയിലൂടെ

എൻസിപിയിലൂടെ

അതേസമയം ചില കോൺഗ്രസ് നേതാക്കളും എൻസിപിയിലൂടെ ഇടതുമുന്നണിയിൽ എത്താനുള്ള ചർച്ച ആരംഭിച്ചെന്നുള്ള റിപ്പോർട്ടുകൾ. കോൺഗ്രസ് വിട്ട് എത്തി എൻസിപി അധ്യക്ഷനായ പിസി ചാക്കോയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ചർച്ചകൾ നടക്കുന്നത്. നേരത്തേ കോൺഗ്രസ് വിട്ട ലതികാ സുഭാഷ് എൻസിപിയിൽ ചേർന്നിരുന്നു.

 ബദൽ നീക്കം

ബദൽ നീക്കം

മാത്രമല്ല കൂടുതൽ പേർ താനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നാണ് പിസി ചാക്കോയും വെളിപ്പെടുത്തിയത്. അതേസമയം ജോസ് വിഭാഗം ഉൾപ്പെടെയുള്ളവരുടെ നീക്കത്തിലുള്ള അപകടം തിരിച്ചറിഞ്ഞ് ബദൽ നീക്കത്തിന് ഒരുങ്ങുകയാണ് ജോസഫ്, ജേക്കബ് വിഭാഗം കേരള കോൺഗ്രസുകാർ.

cmsvideo
  K Surendran about VD Satheeshan and Pinarayi Vijayan | Oneindia Malayalam
   ജേക്കബ് വിഭാഗം

  ജേക്കബ് വിഭാഗം

  ഇതിനോടകം തന്നെ അതൃപ്തിയുള്ള നേതാക്കളെ നേതൃത്വം ബന്ധപ്പെട്ട് കഴിഞ്ഞു. പാർട്ടിയിൽ ഒഴിവ് വന്ന പദവികൾ വാഗ്ദാനം ചെയ്ത് കൊണ്ടാണ് നേതാക്കളെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. ജേക്കബ് വിഭാഗത്തെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ ജോസഫ് വിഭാഗം ശക്തമാക്കുകയും ചെയ്തു.

  English summary
  No leaders won't go to LDF says UDF leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X