അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വി എ അരുണ്‍കുമാറിനെതിരെ തുടരന്വേഷമില്ല.. കാരണം??

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യ മന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലെ അന്വേഷണമാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അരുണ്‍കുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണമാണ് തനിക്കെതിരെ ഉന്നയിച്ചിരുന്നതെന്ന് മുന്‍പ് അരുണ്‍ കുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

vaarunkumar

ഐസിടി അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിന് പിന്നിലും ഐഎച്ച്ആര്‍ഡിയിലെ സ്ഥാനക്കയറ്റം നേടിയതിന് പിന്നിലും ക്രമക്കേടുണ്ടെന്ന ആരോപണങ്ങളും അരുണ്‍ കുമാറിനെതിരെ ഉയര്‍ന്നിരുന്നു. വിഡി സതീശന്‍ അധ്യക്ഷനായ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ ഒരു വിജിലന്‍സ് എന്‍ക്വയറി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നു വരികയാണെന്നും പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു.

English summary
No more investigation on VA Arun Kumar for illegal assets
Please Wait while comments are loading...