മാണി എല്‍ഡിഎഫിലെത്തുമെന്നു ഉറപ്പിക്കാം? ബാര്‍ കോഴക്കേസ് മായ്ച്ചു കളയുന്നു, സിപിഎം തന്ത്രം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പ്രധാന ഘടകക്ഷി സിപിഐയുടെ എതിര്‍പ്പുണ്ടെങ്കിലും കെഎം മാണി ഇടതുപാളയത്തിലേക്കെത്തുമെന്ന് ഏതാണ് ഉറപ്പായി. കെഎം മാണി പ്രതിയായ ബാര്‍കോഴക്കേസ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിജിലന്‍സ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇനിയും വിജിലന്‍സിന് ലഭിച്ചിട്ടില്ല.

ബാര്‍കോഴ കേസില്‍ കെഎം മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ മതിയായ തെളിവില്ലെന്ന് കാണിച്ച് കോടതിക്ക് മുമ്പാകെ യുഡിഎഫ് ഭരണകാലത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഭരണം വന്നതോടെ കേസിന് ജീവന്‍ വെക്കുകയായിരുന്നു.

 ജേക്കബ് തോമസ്

ജേക്കബ് തോമസ്

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയി ചുമതലയെടുത്തതോടെ ബാര്‍ കോഴ കേസില്‍ മമാണിക്കെതിരെ പുതിയ തെളിവുകള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങുകയായിരുന്നു.

 ഇടതുപക്ഷത്തേക്ക് വരുന്നു

ഇടതുപക്ഷത്തേക്ക് വരുന്നു

കെഎം മാണി ഇടത്തേക്ക് തിരിയുന്നുവെന്ന പ്രതീതി ശക്തമാകുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രിയ ജീവിതത്തെപിടിച്ചുലച്ച കോഴക്കേസ് മാഞ്ഞ് പോകുന്നത്.

 കൂടുതല്‍ ഒന്നും ഇല്ല

കൂടുതല്‍ ഒന്നും ഇല്ല

കെഎം മാണിക്ക് പണമെത്തിച്ച് നല്‍കിയവരെന്ന് ബിജു രമേശ് പറഞ്ഞ എല്ലാവരും കാലുമാറി. ഭരണം മാറിയാല്‍ ചിലര്‍ തെളിവുകളുമായി വരുമെന്ന് കരുതിയവര്‍ക്കും തെറ്റി. ബാര്‍കോഴ ആരോപണം പുറത്തുവിട്ട ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും ആദ്യം നല്‍കിയ വിവരങ്ങളല്ലാതെയൊന്നും ഇപ്പോഴുമില്ല.

 ജേക്കബ് തോമസ്

ജേക്കബ് തോമസ്

കോട്ടയത്തെ ജേക്കബ് കുര്യന്‍, പൊന്‍കുന്നത്തെ സാജു ഡൊമിനിക് എന്നിവരെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മാണിക്കെതിരെ തെളിവു നല്‍കണമെന്ന് ജേക്കബ് തോമ്‌സ് ആവശ്യപ്പെട്ടിരുന്നു.

 തെളിവില്ല

തെളിവില്ല

തുടര്‍ന്ന് തുടരന്വനേഷണത്തിന് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. അതിനു ശേഷം പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ വച്ചിട്ടും തെളിവുകളൊന്നും ലഭിച്ചില്ല.

 പുതിയ മേധാവി

പുതിയ മേധാവി

ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അന്ത്യശാസനം നല്‍കിയിരിക്കെ വിജിലന്‍സിന് പുതിയ മേധാവിയും എത്തിക്കഴിഞ്ഞു. ബാര്‍കോഴക്കേസില്‍ കടുംപിടുത്തം പിടിച്ച ജേക്കബ് തോമസിന്റെ മേല്‍നോട്ടം ഇല്ലാതെയാണ് ഇനി അന്തിമ റിപ്പോര്‍ട്ട് ഒരുങ്ങുന്നത്.

English summary
No much evidance against KM Mani over bar bribe case
Please Wait while comments are loading...