വിഴിഞ്ഞം പദ്ധതി 'ആര്‍ക്കും' വേണ്ട ? ടെന്‍ഡറിന് ആരും എത്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ഏറ്റെടുക്കാന്‍ ആരും രംഗത്തെത്തിയില്ല. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസവും ഒരു കമ്പനിയും സമീപിച്ചില്ല. ഇതോടെ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയത്തി ഒരു മാസം കൂടി നീട്ടി.
ഇത് നാലാം തവണയാണ് വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പരാജയപ്പെടുന്നത്. അഞ്ച് കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ യോഗ്യത നേടിയിരുന്നത്. ഇതില്‍ മൂന്ന് കമ്പനികളാണ് ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയത്.

അദാനി പോര്‍ട്‌സ്, എസ്സാര്‍ ഗ്രൂപ്പ്, സ്രേ ഒ എച്ച് എല്‍ എന്നിവയായിരുന്നു ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയത്. ഇവര്‍ ടെന്‍ഡര്‍ സമര്‍പ്പിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കേസുകളും കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളും ആയിരിക്കാം പലരേയും ടെന്‍ഡറില്‍ നിന്ന് വിട്ട് നില്‍ക്കാര്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്തിന് പിന്നില്‍ ഗൂഢാലോചനയോ അട്ടിമറി സാധ്യതയോ ഉള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ ബാബു പറഞ്ഞു.
എന്തായാലും ടെന്‍ഡറിന് യോഗ്യത നേടിയ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications