ആശയവും ക്ഷേമവും മാത്രമല്ല അടിത്തട്ടിലെ പ്രവർത്തനം കൂടയാണ് തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ അടിസ്ഥാനം: സ്റ്റാലിന്‍
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ കനത്ത പരാജയത്തിന് മണിക്കൂറുകൾക്ക് പിന്നാലെ കോണ്‍ഗ്രസിന് പരോക്ഷ സൂചനയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രസ്താവന. രാഷ്ട്രീയ വ്യക്തത, സഖ്യശിഷ്ടം, ക്ഷേമനയങ്ങളില്‍ കേന്ദ്രീകരിച്ച വിശ്വാസ്യത എന്നിവ മാത്രമല്ല, അടിത്തട്ടിലുള്ള ശക്തമായ പ്രവർത്തനമാണ് തിരഞ്ഞെടുപ്പ് നിർണ്ണയിക്കുന്നതെന്നാണ് സ്റ്റാലിൻ വ്യക്തമാക്കുന്നത്.
ജെ ഡി യു അധ്യക്ഷനും എൻ ഡി എ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ നിതീഷ് കുമാറിനെ "നിർണായക വിജയത്തില" അഭിനന്ദിച്ച സ്റ്റാലിൻ, ബിഹാർ ജനതയുടെ പ്രതീക്ഷകൾ നിറവേറ്റാൻ അദ്ദേഹത്തിന് ആശംസകള്‍ നേരുകയും ചെയ്തു. അതോടൊപ്പം, ആർ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ "അശ്രാന്ത പ്രചാരണത്തെ" പ്രശംസിക്കുകയും ചെയ്തു.

"തിരഞ്ഞെടുപ്പ് ഫലങ്ങൾ ക്ഷേമ വിതരണം, സാമൂഹിക-ആശയപരമായ സഖ്യങ്ങൾ, വ്യക്തമായ രാഷ്ട്രീയ സന്ദേശം, അവസാന വോട്ട് രേഖപ്പെടുത്തുന്നതുവരെയുള്ള അർപ്പണബോധമുള്ള മാനേജ്മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്," അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അതേസമയം പല രാഷ്ട്രീയ വിദഗ്ധരും ഇത് കോൎഗ്രസിനുള്ള വ്യക്തമായ സന്ദേശമായിട്ടാണ് വ്യാഖ്യാനിക്കുന്നത്.
കോൺഗ്രസ് ബിഹാറില്‍ മത്സരിച്ച 61 സീറ്റുകളിൽ വെറും ആറെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. സംസ്ഥാനത്ത് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായും ഇത് മാറി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ നേരിട്ടുള്ള ആക്രമണവും സ്റ്റാലിന്‍റെ ഭാഗത്ത് നിന്നുമുണ്ടായി. "ഈ തിരഞ്ഞെടുപ്പിന്റെ ഫലം ഇ.സി.യുടെ ദുഷ്പ്രവൃത്തികളെയും അജ്ഞേയമായ പ്രവർത്തനങ്ങളെയും വെളുപ്പിക്കുന്നില്ല," എന്ന് അദ്ദേഹം പറഞ്ഞു. "ജയിക്കാത്തവരിലും ആത്മവിശ്വാസം ഉണർത്തുന്ന തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കൂടുതൽ ശക്തവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ" ആവശ്യകത നമുക്കുണ്ട്.
അതേസമയം ബി ജെ പിയും ജെ ഡി യുവും നയിക്കുന്ന എന്‍ ജി എ ഈ സഖ്യം 202 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്. ബി ജെ പി 89 സീറ്റുകൾ, നിതീഷ് കുമാർ നയിക്കുന്ന ജെ ഡി യു 85 സീറ്റുകൾ, ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ ജെ പി (റാം വിലാസ്) 19 സീറ്റുകൾ എന്നിങ്ങനെയായിരുന്നു എൻ ഡി എയുടെ പ്രധാന സഖ്യകക്ഷികളുടെ സീറ്റ് നില. പ്രതിപപക്ഷത്തിന് വെറും 35 സീറ്റുകൾ മാത്രമേ നേടിയുള്ളൂ. ആർ ജെ ഡി 25, കോണ്‍ഗ്രസ് 6, ഇടത് പാർട്ടികള്‍ 3 എന്നിങ്ങനെയാണ് ഇന്ത്യാ സഖ്യത്തിലെ സീറ്റ് നില.












Click it and Unblock the Notifications