നോട്ട് നിരോധനം രാജ്യം നേരിട്ട ഭീകരാക്രമണമെന്ന് ഐഎന്‍എല്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി മോദി നടപ്പിലാക്കിയ അഞ്ഞുറ്, ആയിരം നോട്ടുകളുടെ നിരോധനം രാജ്യത്തിന്റെ ഭരണഘടനാ സ്ഥാനത്തുള്ളവര്‍ രാജ്യ നിവാസികള്‍ക്കെതിരെ നടത്തിയ അടിയന്തിരാവസ്ഥക്ക് തുല്യമായ മറ്റൊരു ഭീകരാക്രമാണെന്ന് ഐ.എന്‍.എല്‍. അഭിപ്രായപ്പെട്ടു.

രണ്ടാംഘട്ട അറസ്റ്റിനൊരുങ്ങി സൗദി; രാജകുടുംബം ആശങ്കയില്‍, വ്യവസായികളും!! ശുദ്ധികലശം

നാടിന്റെ സമസ്ത മേഖലകളിലും ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കാനേ ഭരണകൂടത്തിന്റെ വീണ്ടു വിചാരമില്ലാത്ത ഈ പരിഷ്‌കരണം കൊണ്ട് സാധിച്ചൊള്ളൂ. ഹിരോഷിമ ,നാഗസാക്കി ദുരന്തത്തെപ്പോലെ തന്നെ നോട്ട് നിരോധനത്തിന്റെ മഹാ കെടുതിയില്‍ നിന്നും രാജ്യം കരകയറാന്‍ കാലമേറെയടുക്കുമെന്നും 'നോട്ട് നിരോധനം പാപ്പരായ ഇന്ത്യക്ക് ഒരു വയസ്സ്' എന്ന പ്രമേയത്തില്‍ നാഷണല്‍ യൂത്ത് ലീഗ് ചെമ്മാട് എസ്.ബി.ഐ. ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കുറ്റപ്പെടുത്തി.

inl

ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ ജനറല്‍ സിക്രട്ടറി ടി.എ. സമദ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ചോലക്കല്‍ ആധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് സാലിഹ് മേടപ്പില്‍, സിക്രട്ടറി സി.പി. അബ്ദുല്‍ വഹാബ്, എന്‍.വൈ.എല്‍ നേതാക്കളായ ഷാജി ഷമീര്‍ പാട്ടശ്ശേരി, നാസര്‍ ചേളാരി എന്നിവര്‍സംസാരിച്ചു. പ്രകടനത്തിന് നൗഫല്‍ തടത്തില്‍, മുജീബ് പുള്ളാട്ട്, റസാഖ് കാരാടന്‍, അന്‍ളല്‍ കാവുങ്ങല്‍, എ.കെ സിറാജ്, ഷൈജല്‍ വലിയാട്ട്, ഷംസുദ്ധീന്‍ വേങ്ങര, റഈസ് ബാബു, റഫീഖ് പാലത്തിങ്ങല്‍, എം.ടി അശ്‌റഫ്, എന്നിവര്‍ നേതൃത്വം നല്‍കി..

(ഫോട്ടോ അടിക്കുറിപ്പ്)

നോട്ട് നിരോധന വാര്‍ഷികത്തില്‍ ചെമ്മാട് എസ്.ബി.ഐക്ക് മുന്നില്‍ നാഷണല്‍ യൂത്ത്‌ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ സമദ് ഉദ്ഘാടനം ചെയ്യുന്നു.

English summary
note ban is a terror attack faced by india; inl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്