Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല... ഇത് മതേതര കേരളം'; ഹൈക്കോടതി

കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി. ഇത് ചരിത്രപരമായ സിനിമ അല്ലല്ലോ എന്നും കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രം സ്വീകരിച്ചോളുമെന്നും ഹൈക്കോടതി പറഞ്ഞു.

കേരള സ്‌റ്റോറി പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആണ് ഹാജരായത്. സിനിമയുടെ ട്രെയിലര്‍ എങ്ങനെയാണ് സമൂഹത്തിന് എതിരാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. നിയമാനുസൃത സംവിധാനത്തിലൂടെ ഇതിന്റെ പരിശോധന കഴിഞ്ഞതാണ്. സെന്‍സര്‍ ബോര്‍ഡ് ചിത്രം വിലയിരുത്തിയതാണ്. ഈ ഒരു സാഹചര്യത്തില്‍ എന്താണ് കുഴപ്പം എന്നാണ് കോടതി ചോദിക്കുന്നത്.

the kerala story

32000 പെണ്‍കുട്ടികളുടെ കഥ മൂന്ന് പെണ്‍കുട്ടികളുടെ കഥയാക്കി; തിരുത്തുമായി ദി കേരള സ്റ്റോറി പ്രവര്‍ത്തകര്‍

മാത്രമല്ല കേരള സ്‌റ്റോറി ചരിത്രപരമായ സിനിമയല്ല, ഫിക്ഷണലാണ് എന്നാണ് പറയുന്നത്. കാല്‍പനിക ചിത്രമാണ്. അതിന്റെ കഥാപരിസരം സാങ്കല്‍പിക പശ്ചാത്തലത്തില്‍ ഉള്ളതാണ്. ചരിത്രപരമായ സിനിമ അല്ലാത്തത് കൊണ്ട് തന്നെ ഇത് എങ്ങനെ കുറ്റകരമാകും എന്നും പ്രദര്‍ശനം എങ്ങനെ തടയാനാകും എന്നും കോടതി ചോദിക്കുന്നു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും എന്നും കോടതി പറയുന്നു.

രാജ്യത്തെ നിയമം അനുസരിച്ച് ഏതൊരാള്‍ക്കും തന്റെ മതത്തില്‍ വിശ്വസിക്കാനും ആ മതത്തിലെ ദൈവമാണ് ഏകദൈവം എന്ന് വിശ്വസിക്കാനുമുള്ള അവകാശമുണ്ട്. ആ മതം പ്രചരിപ്പിക്കുന്നതിന് അവകാശമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ അള്ളാഹുവാണ് ഏകദൈവം എന്ന് പറയുന്ന കാര്യത്തില്‍ എങ്ങനെയാണ് കുറ്റകരമാകുക എന്നാണ് കോടതി ചോദിച്ചത്. അതുകൊണ്ട് എങ്ങനെ പ്രദര്‍ശനം തടയും എന്നും കോടതി ആവര്‍ത്തിച്ച് ചോദിച്ചു.

അതേസമയം കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജികള്‍ പുനഃപരിശോധിക്കേണ്ടതില്ലെന്നും ഹര്‍ജികള്‍ തള്ളണമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് നിയമത്തിനെതിരായ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കിയതിന് ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയത്. കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് സമര്‍പ്പിച്ച വിശദമായ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?

ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ച സിനിമക്ക് ചില മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു എന്നും ആ മാറ്റങ്ങളോട് കൂടിയാണ് സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പ്രദര്‍ശനത്തിന് അനുമതി നല്‍കുകയും ചെയ്തത് എന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. കേരളത്തെ മോശമാക്കുന്നതോ കേരളത്തില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുന്നതോ തരത്തിലുള്ള യാതൊന്നും ചിത്രത്തില്‍ വരരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+