കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദേ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തു', പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നുവെന്ന് ടിജി മോഹൻദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ച കഴിഞ്ഞാല്‍ സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് മടങ്ങാം.

സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിന്റെ ട്വീറ്റ് വിവാദത്തില്‍. പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നു എന്നാണ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.

1

ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാത്രസിലേക്ക് റിപ്പോര്‍ട്ടിംഗിനായി പോകുന്നതിനിടെയാണ് യുപി പോലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും കലാപമുണ്ടാക്കാനാണ് ഹാത്രസിലേക്ക് പോകുന്നത് എന്നും ആരോപിച്ച് യുപി പോലീസ് കാപ്പന് മേല്‍ യുഎപിഎ ചുമത്തി കേസെടുത്തു.

ജീസസ് യഥാര്‍ഥ ദൈവം; മറ്റു ശക്തികളെ പോലെയല്ല... രാഹുല്‍ ഗാന്ധിയോട് പാസ്റ്റര്‍, വിവാദമാക്കി ബിജെപിജീസസ് യഥാര്‍ഥ ദൈവം; മറ്റു ശക്തികളെ പോലെയല്ല... രാഹുല്‍ ഗാന്ധിയോട് പാസ്റ്റര്‍, വിവാദമാക്കി ബിജെപി

2

'ആദ്യം ടീസ്റ്റ സെതൽവാദിന് ജാമ്യം ലഭിച്ചു. ഇപ്പോൾ ദേ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തിരിക്കുന്നു! പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നു'!! എന്നാണ് ടിജി മോഹൻദാസിന്റെ ഒരു ട്വീറ്റ്. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തി എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 2ന് ആണ് സുപ്രീം കോടതി ടീസ്ത സെതല്‍വാദിന് ജാമ്യം നല്‍കിയത്.

ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്.. ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

3

' അസാമാന്യമായ നിയമ പാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്. അദ്ദേഹത്തെ വെറുതെ കുറ്റപ്പെടുത്താൻ ഞാനില്ല. ഇന്ന് മഹേഷ് ജേഠ്മലാനി ഫോമിൽ ആയിരുന്നില്ല. അതാണ് ചില പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടു പോയത്. അങ്ങനെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു'; എന്നാണ് ടിജി മോഹൻദാസിന്റെ മറ്റൊരു ട്വീറ്റ്.

വാവ സുരേഷിന്റെ വീട് പണി എന്തായി? മറുപടിയുമായി മന്ത്രി വിഎൻ വാസവൻ, കയ്യടിവാവ സുരേഷിന്റെ വീട് പണി എന്തായി? മറുപടിയുമായി മന്ത്രി വിഎൻ വാസവൻ, കയ്യടി

4

'ലളിതിൻ്റെ കണ്ണ് എവിടെ ഉടക്കും എന്ന് മഹേഷിന് നന്നായറിയാം. പക്ഷേ ഇന്ന് എന്തോ പാളിപ്പോയി.. പക്ഷേ ടീസ്റ്റയ്ക്ക് ജാമ്യം കൊടുത്തതിൽ എനിക്ക് അത്ഭുതം തോന്നി! ഹൈക്കോടതിയുടെ മുമ്പിൽ ഇരിക്കുന്ന ഒരു മാറ്ററിൽ വേഗം തീരുമാനമെടുക്കൂ എന്ന് പറയാമെന്നല്ലാതെ അതിൽ കയറി വിധി പറഞ്ഞത് ശരിയായില്ല' എന്നും ടിജി മോഹൻദാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

English summary
Now Siddique Kappan has also got bail, Afraid to go out; tweets TG Mohandas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X