ബിനോയ് കോടിയേരിക്ക് വേണ്ടി കോടികളെറിയാൻ മലയാളി പ്രവാസി വ്യവസായി.. വിവാദം ഭയന്ന് സിപിഎം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ പലവിധത്തിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിനോയിക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുക എന്നതിനേക്കാളുപരി പണം തിരികെ കിട്ടുക എന്നതാണ് യുഎഇ കമ്പനി ലക്ഷ്യമിടുന്നത്.

രാകേഷിന് താലി എടുത്ത് നൽകിയത് മൊയ്നുദ്ദീൻ! മുസ്ലീം കുടുംബത്തിലെ ഹൈന്ദവ വിവാഹം...

അത് കോടിയേരിക്കും മകനും ആശ്വാസവുമാണ്. അതിനിടെ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കേസില്‍ നിന്നൂരിക്കാന്‍ കോടികള്‍ മുടക്കാന്‍ വ്യവസായികള്‍ പെട്ടിയുമായി റെഡിയായി നില്‍ക്കുകയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ബിനോയിക്ക് സഹായം

ബിനോയിക്ക് സഹായം

ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ 1.75 കോടിയുടെ സാമ്പത്തിക ഇടപാടിന്റെ പ്രശ്‌നം മാത്രമേ ഉള്ളൂവെന്നാണ് ബിനോയിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഈ തുക കോടതിയില്‍ അടച്ച് രക്ഷപ്പെടാനുള്ള ബിനോയിയുടെ ശ്രമങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഗള്‍ഫ് മലയാളി വ്യവസായി ശ്രമിക്കുന്നുവെന്നാണ് ഏഷ്യാനെറ്റ് വാര്‍ത്ത.

 യോജിക്കാതെ സിപിഎം

യോജിക്കാതെ സിപിഎം

കാസര്‍കോഡ് സ്വദേശിയായ ഈ ഗള്‍ഫ് വ്യവസായി കോടതിയില്‍ അടയ്ക്കാനുള്ള 1.75 കോടി രൂപ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ഈ നീക്കത്തിനോട് സിപിഎമ്മിന് യോജിപ്പില്ല എന്നാണ് റിപ്പോര്‍ട്ട്. വ്യവസായിയില്‍ നിന്നും ബനോയിക്ക് വേണ്ടി പണം തല്‍ക്കാലം സ്വീകരിക്കേണ്ടതില്ല എന്നാണേ്രത സിപിഎം നിലപാട്.

പുതിയ വിവാദങ്ങൾ

പുതിയ വിവാദങ്ങൾ

പാര്‍ട്ടി ഭയക്കുന്നത് അത് മൂലമുണ്ടാകുന്ന വിവാദങ്ങളെയാണ് എന്നുറപ്പാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ഈ പ്രവാസി വ്യവസായി എന്ന് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ പറയുന്നു. അദ്ദേഹത്തില്‍ നിന്നും കോടികള്‍ കൈപ്പറ്റുന്നത് കൂടുതല്‍ വലിയ വിവാദങ്ങളിലേക്കാവും നയിക്കുക.

സമ്മേളനങ്ങൾക്കിടെ

സമ്മേളനങ്ങൾക്കിടെ

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നതിനിടെയാണ് ബിനോയ് കോടിയേരി വിവാദം ഉയര്‍ന്ന് വന്നത്. അത് സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടറിക്ക് ക്ഷീണമാവുകയും ചെയ്തു. ബിനോയിക്ക് മാത്രമല്ല, ബിനീഷ് കോടിയേരിക്കെതിരെയും ആരോപണങ്ങളുണ്ടെന്ന് വന്നതോടെ കോടിയേരിയും സിപിഎമ്മും തികച്ചും പ്രതിരോധത്തിലാവുകയും ചെയ്തു.

വിമർശനങ്ങളെ ഭയക്കുന്നു

വിമർശനങ്ങളെ ഭയക്കുന്നു

സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ വ്യവസായിയില്‍ നിന്നും പണം വാങ്ങുക കൂടി ചെയ്താല്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ട്. പുറത്ത് നിന്നുള്ള വിമര്‍ശനങ്ങളെ മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെയും ആക്രമണത്തെ നേരിടേണ്ടി വരുമെന്നും സിപിഎം വിലയിരുത്തുന്നു.

കോടിയേരിയുടെ ഇടപാടുകൾ

കോടിയേരിയുടെ ഇടപാടുകൾ

എന്നാല്‍ സിപിഎമ്മില്‍ നിന്നും പച്ചക്കൊടി കിട്ടിയാലുടന്‍ പ്രവാസി വ്യവസായി പണം നല്‍കാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നും ഏഷ്യാനെറ്റ് വാര്‍ത്തയില്‍ പറയുന്നു. വന്‍ മുതലാളിമാരും വ്യവസായികളുമായി കോടിയേരി ബാലകൃഷ്ണനും മക്കള്‍ക്കും അവിശുദ്ധ കൂട്ടുകെട്ടുകളുണ്ട് എന്ന ആരോപണം ഇന്നോ ഇന്നലെയോ ഉയര്‍ന്ന് വന്നതല്ല. കോടിയേരിയുടെ സാമ്പത്തിക സ്രോതസ്സുകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ദുബായിലെ യാത്രാവിലക്ക്

ദുബായിലെ യാത്രാവിലക്ക്

ദുബായില്‍ യാത്രാവിലക്ക് ഉള്ളതിനാല്‍ മടങ്ങി വരാനാകാതിരിക്കുകയാണ് ബിനോയ് കോടിയേരി. യാത്രാ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ഹസന്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുമായി ബിനോയ് ചര്‍ച്ച നടത്തുകയുണ്ടായി. കോടതിയില്‍ അടച്ച് തീര്‍ത്ത രണ്ട് മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് തിരികെ ആവശ്യപ്പെടുകയും ചെയ്തു.

ചെക്ക് ലഭിച്ചില്ല

ചെക്ക് ലഭിച്ചില്ല

എന്നാലാ ചര്‍ച്ച പരാജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെക്ക് തിരികെ ലഭിക്കാത്തത് കൊണ്ട് തന്നെ മര്‍സൂഖി വീണ്ടും സിവില്‍ കേസ് നല്‍കുമോ എന്നും ബിനോയ് ഭയക്കുന്നു. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന്റെ പരാതിയില്‍ രണ്ട് മില്യണ്‍ കൊടുത്ത് തീര്‍ത്തതാണെന്നും ഇനി 7 ലക്ഷം ദിര്‍ഹം മാത്രമാണ് ബാക്കിയെന്നും ബിനോയ് പറയുന്നുണ്ട്. എന്നാല്‍ നിലവിലെ കേസ് ഒരു മില്യണ്‍ ദിര്‍ഹത്തിന്റെതാണ്.

English summary
Binoy Kodiyeri Case: NRI Businessman ready to help Binoy Kodiyeri, says reports.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്