നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പില്‍..അടിസ്ഥാന ശമ്പളം 20,000

Subscribe to Oneindia Malayalam

തിരുവന്തപുരം: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടു കൊണ്ട് നേഴ്‌സുമാര്‍ നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍പ്പില്‍. 50 കിടക്കക്ക് മുകളിലുള്ള ആശുപത്രികളിലെ നേഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തീരുമാനമായി. ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ നേഴ്‌സുമാരുമായി ധാരണ ആയെന്നും 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷം നേഴ്‌സുമാരുടെ സമരം പിന്‍വലിക്കുന്നതായി നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയും അറിയിച്ചു.

നേഴ്‌സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും പഠിക്കാന്‍ തൊഴില്‍, ആരോഗ്യ,നിയമ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിട്ടുള്ള പ്രത്യേക സമിതി രൂപീകരിക്കാനും ധാരണയായി. സമരം നടത്തിയ നേഴ്‌സുമാരോട് യാതൊരു വിധത്തിലുള്ള പ്രതികാര നടപടികളും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി മാനേജിമെന്റുകളോട് നിര്‍ദ്ദേശിച്ചു.

nurses

മുന്‍പു നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ 17,200 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമുള്ള 20,000 രൂപ തന്നെ തങ്ങള്‍ക്ക് അടിസ്ഥാന ശമ്പളമായി വേണമെന്ന നിലപാടാണ് നേഴ്‌സുമാര്‍ സ്വീകരിച്ചത്. അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആരോഗ്യമേഖല സ്തംഭിക്കുമെന്ന് ഉറപ്പായതോടെയാണ് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്കു തയ്യാറായത്.

English summary
nurses strike in Kerala call off
Please Wait while comments are loading...