പ്രവൃത്തി സമയത്ത് ഉദ്യോഗസ്ഥർ കല്യാണത്തിന് പോയി, ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം നിലച്ചു !!

  • By: മരിയ
Subscribe to Oneindia Malayalam

പത്തനംതിട്ട:  ഓഫീസ് സമയത്ത് ജീവനക്കാര്‍ മുഴുവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു. ഓഫീസിലെ മുന്‍ ജീവനക്കാരിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉദ്യോഗസ്ഥര്‍ എല്ലാവരും കൂട്ടത്തോടെ പോയത്.

ഓഫീസില്‍ ആളില്ല

മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എത്തിയവരാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തത് കൊണ്ട് വലഞ്ഞത്.

തിരിച്ചയച്ചു

ഓഫീസ് സെക്രട്ടറി അടക്കമുള്ളവര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് വിവിധ അപേക്ഷകളുമായി ഓഫീസില്‍ എത്തിയവരെ രസീത് നല്‍കി തിരികെ അയയ്ക്കുകയാണ് ചെയ്തത്.

ചട്ടലംഘനം

പത്തിലധികം ജീവനക്കാരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി പോയത്. എല്ലാവരും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മുന്‍കൂര്‍ അനുമതി വാങ്ങുകയോ, അവധി എടുക്കുകയോ വേണമെന്നാണ് ചട്ടം.

വാഹനം

പഞ്ചായത്തിന്റെ വാഹനത്തിലാണ് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ പോയത് എന്നും ആക്ഷേപം ഉണ്ട്.

English summary
Officers went for Marriage in duty time.
Please Wait while comments are loading...