Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ജീവനക്കാര്‍ക്ക് ഓണം ബോണസായി 4000 രപ, ഉത്സവ ബത്ത 2750, അഡ്വാന്‍സ് 20000 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം കൊഴുപ്പിക്കാന്‍ ബോണസായി 4000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉത്സവ ബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉത്സവബത്തയും അനുവദിച്ചു.

ഇതിന് പുറമേ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 20000 രൂപ ഓണം അഡ്വാന്‍സും നല്‍കും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് അഡ്വാന്‍സായി ആറായിരം രൂപയും നല്‍കും. കഴിഞ്ഞ തവണ അഡ്വാന്‍സായി നല്‍കിയിരുന്നത് 15000 രൂപയാണ്.

1

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി ആയിരം രൂപയാണ് നല്‍കുന്നത്. 13 ലക്ഷത്തില്‍ അധികം വരുന്ന ജീവക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായമെത്തുക.

കഴിഞ്ഞ വര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവബത്ത് ലഭിക്കും.

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+